സബർമതി ചാരിറ്റബിൾ ട്രസ്റ്റിന്റെ സൗജന്യ ഡയാലിസിസ് കിറ്റ് വിതരണം എം.എൽ.എ രാജൻ.ജെ.പല്ലൻ നിർവ്വഹിച്ചു
തൃശൂർ: ഗാന്ധിജയന്തി വാരാണാചരണത്തിന്റെ ഭാഗമായി സബർമതി ചാരിറ്റബിൾ ട്രസ്റ്റ് ഒല്ലൂരിന്റെ ആഭിമുഖ്യത്തിൽ സൗജന്യ ഡയാലിസിസ് കിറ്റ് വിതരണവും ആദരവ് ചടങ്ങും സംഘടിപ്പിച്ചു. തൃശൂർ കോ-ഓപ്പറേറ്റീവ് ആശുപത്രിയിൽ വെച്ച് നടന്ന ചടങ്ങ് തൃശൂർ എം.എൽ.എ രാജൻ.ജെ.പല്ലൻ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
പരിപാടിയിൽ സബർമതി ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ജോസ് പറമ്പൻ അധ്യക്ഷത വഹിച്ചു. ചടങ്ങിന്റെ ഭാഗമായി കെ.എസ്.ഇ.ബി എൻജിനീയേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് പി.സി. സലിനെ ചടങ്ങിൽ ആദരിച്ചു.

പ്രധാന പങ്കാളിത്തം:
കോ-ഓപ്പറേറ്റീവ് ആശുപത്രി പ്രസിഡന്റ്: ടി.കെ. പൊറിഞ്ചു
കെ.പി.സി.സി സെക്രട്ടറി: അഡ്വ. ഷാജി കോടങ്കണ്ടത്ത്
പ്രൊവിൻഷ്യൽ സുപ്പീരിയർ: ബ്രദർ ജോസ് ചുങ്കത്ത്
വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ: മെഫി ഡെൽസൺ
ഇൻകാസ് – ഒ.ഐ.സി.സി തൃശൂർ ജില്ലാ ഗ്ലോബൽ ചെയർമാൻ: എൻ.പി. രാമചന്ദ്രൻ
ഒല്ലൂക്കര എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ്: ഇ.കെ. സുധാകരൻ
മറ്റു പ്രമുഖർ: ശോഭന പുഷ്പാംഗദൻ, റെനി ടീച്ചർ തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ നേർന്നു .
ഗാന്ധിജയന്തി ദിനമായ ഒക്ടോബർ 2-ന് ഐ.എം.എ (IMA) ബ്ലഡ് ബാങ്കിൽ സബർമതി ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ വിപുലമായ രക്തദാന ക്യാമ്പും സംഘടിപ്പിച്ചിരുന്നു.



