KERALAMTHRISSUR

തളിക്കുളം സർവ്വീസ് സഹകരണ ബാങ്ക് സഹകരണ മേഖലയിലെ മികച്ച മാതൃക; ടി.എൻ. പ്രതാപൻ എം പി

തളിക്കുളം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റും ഭരണ സമിതിയും ജീവനക്കാരും മികച്ച മാതൃകയാണെന്ന് ടി.എൻ പ്രതാപൻ എംപി. പത്ത് വർഷകാലം ഇവിടത്തെ ജീവനക്കാരനായി ജോലി ചെയ്യാൻ സാധിച്ചു എന്നത് അഭിമാനമുള്ള കാര്യമാണെന്ന് ബാങ്കിന്റെ സെന്റർ ബ്രാഞ്ച് പുതിയ കെട്ടിടത്തിലേക്ക് മാറുന്നതിന്റെ ഉദ്ഘാടന പ്രസംഗത്തിൽ എം പി സ്മരിച്ചു. പരിമിതമായ ചില സ്ഥാപനങ്ങൾ വിമർശനം കേൾക്കേണ്ടി വരുന്ന സമയത്ത് മെച്ചപ്പെട്ട പ്രവർത്തനങ്ങളുമായി തളിക്കുളത്തെ സാധാരണക്കാരായ മനുഷ്യരുടെ, കൃഷിക്കാരുടെ, തൊഴിലാളികളുടെ ജീവത പ്രതിസന്ധികളിൽ പങ്കാളിയായിട്ടുള്ള സ്ഥാപനമായി ഈ ബാങ്ക് പ്രവർത്തിച്ചിട്ടുണ്ട് എന്ന് എംപി അഭിപ്രായപ്പെട്ടു. മികച്ച മാനേജ്മെന്റ് – അഡ്മിനിസ്ട്രേറ്റീവ് സംവിധാനങ്ങളാണ് കേരളത്തിലെ സഹകരണ സംഘങൾ എന്നും അദ്ദേഹം പറഞ്ഞു. പരിമിതമായ ചില സ്ഥാപനങ്ങൾ മാത്രമേ സഹകരണ മേഖലയിൽ വിമർശനവിധേയമുള്ളൂ. കേരളത്തിലെ സഹകരണ സ്ഥാപനങ്ങൾ ഏറ്റവും നല്ല രീതിയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ ആണെന്നും എം.പി പറഞ്ഞു. ബാങ്ക് പ്രസിഡന്റ് ടി.എൽ സന്തോഷ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. ബാങ്കിന്റെ പ്രവർത്തങ്ങൾ നൂറുശതമാനം ശരിയായ രീതിയിൽ പരസ്പര വിശ്വാസത്തിന് കോട്ടം തട്ടാതെ മുന്നോട്ട് നയിക്കാൻ ഈ ഭരണ സമിതിയ്ക്ക് സാധിക്കുന്നു എന്നതും സഹകാരികളുടെയും നാട്ടുകാരുടെയും പിന്തുണ ഉറപ്പിക്കുന്നതിനും എല്ലായിപ്പോഴും തളിക്കുളം സർവ്വീസ് സഹകരണ ബാങ്കിന് സാധിച്ചിട്ടുണ്ട് എന്ന് അധ്യക്ഷ പ്രസംഗത്തിൽ ടി.എൽ സന്തോഷ് പറഞ്ഞു.

പഞ്ചായത്ത് പ്രസിഡന്റ് പി.ഐ സജിത, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. അനിത ടീച്ചർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വി. കല, അഡ്വ. വി.എം. ഭഗവത് സിംഗ്, പി.പി പ്രിയരാജ്, കെ.വി. രാഹുലൻ, ഇ.പി.കെ. സുഭാഷിതൻ, അബ്ദുൾ ജബ്ബാർ, സാമി പട്ടരു പുരയ്ക്കൽ എന്നിവർ സംസാരിച്ചു. ബാങ്ക് സെക്രട്ടറി പി.എസ്. സിമി റിപ്പോർട്ട് അവതരിപ്പിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് വിനയം പ്രസാദ് സാഗതവും, ബ്രാഞ്ച് മാനേജർ സുധീർ നന്ദിയും പറഞ്ഞു. ഡയറക്ടർമാരായ ബാലൻ കൊപ്പര, കാദർ കുഞ്ഞി, നിർമ്മല ടീച്ചർ, ഷൈലേഷ് ദിവാകരൻ, ശിവൻ നമ്പി, ഷക്കീല ടീച്ചർ, ഇ.വി.എസ് സ്മിത്ത് പി. ആർ.രമേഷ് എന്നിവർ പങ്കെടുത്തു.