KERALAMTHRISSUR

ഹംസ അറയ്ക്കൽ രചിച്ച “നിരാർദ്രതയുടെ കഥാലോകങ്ങൾ” പ്രകാശനം ചെയ്തു

ഹംസ അറയ്ക്കൽ രചിച്ച “നിരാർദ്രതയുടെ കഥാലോകങ്ങൾ” എന്ന നാല്പത്തിമൂന്ന് ശ്രദ്ധേയമായ കൃതികളുടെ പഠനക്കുറിപ്പുകൾ ഉൾക്കൊള്ളുന്ന ഗ്രന്ഥം കേരള സാഹിത്യ അക്കാദമി ചങ്ങമ്പുഴ ഹാളിൽ പ്രശസ്ത എഴുത്തുകാരനും ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിയുമായ സുരേന്ദ്രൻ മങ്ങാട്ട് വിവർത്തകൻ എൻ മൂസക്കുട്ടിക്ക് നൽകി പ്രകാശനം ചെയ്തു. മഹത്തായ കൃതികളുടെ ആസ്വാദനം സാധ്യമാക്കുന്ന, സാഹിത്യലോകത്ത് വ്യത്യസ്തമായ ഈ പഠനക്കുറിപ്പുകൾ വായനക്കാർക്ക് പുതുദിശാബോധം നല്കാൻ ഉപകരിക്കുന്നതാണ്. മലയാളത്തിലും അന്യ ഭാഷകളിലും ശ്രദ്ധേയമായ നാല്പത്തിമൂന്ന് കൃതികളുടെ അവലോകനങ്ങൾ ഉൾപ്പെടുന്ന ഈ ഗ്രന്ഥത്തിന്റെ പ്രസാധകർ ഗ്രീൻ ബുക്സ് ആണ്. ചടങ്ങിൽ
ഗ്രീൻ ബുക്സ് എഡിറ്റർ ഡോ. വി ശോഭ അധ്യക്ഷയും കവി സെബാസ്റ്റ്യൻ മുഖ്യാതിഥിയുമായിരുന്നു. സീരിയൽ സിനി ആർട്ടിസ്റ്റ് ഷൈജൻ ശ്രീവൽസം, കലാപൂർണ്ണ എഡിറ്റർ ജെ.ആർ പ്രസാദ്, സുരേഷ് എം ജി, എൻ.ബി മോഹനൻ, അബ്ദുൽ അനീസ് കെ ടി, അബ്ദുൽ റസാഖ് എം എ, പ്രസാദ് കാക്കശ്ശേരി, കെ.ടി.ഡി കിരൺ മാസ്റ്റർ എന്നിവർ സംസാരിച്ചു.