വൃശ്ചികം പിറന്നതോടെ മണ്ഡലകാലത്തിന് തുടക്കമായി; പുതിയ മേല്‍ശാന്തി ശബരിമലയില്‍ നട തുറന്നു
പത്തനംതിട്ട: വൃശ്ചികപ്പുലരിയിൽ പുതിയ മേൽശാന്തിമാർ ശബരിമല, മാളികപ്പുറം ക്ഷേത്ര നടകൾ തുറന്നു. പുലർച്ചെ മൂന്നിന് മേൽശാന്തി പിഎൻ മഹേഷ് ശബരിമല ക്ഷേത്ര നട തുറന്നു. തന്ത്രി കണ്ഠരര് മഹേഷ് മോഹനരരുടെ സാന്നിധ്യത്തിലാണ് നട തുറന്നത്. തുടർന്ന് ഗണപതി ഹോമം, നെയ്യഭിഷേകം എന്നിവ നടന്നു. മണ്ഡല കാല തീർത്ഥാടനത്തിനായി നട ഇന്നലെ തുറന്നെങ്കിലും പ്രത്യേക പൂജകൾ ഒന്നുമുണ്ടായിരുന്നില്ല.
വൃശ്ചികം ഒന്നിന് പുലർച്ചെ മുതൽ വലിയ ഭക്തജനത്തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെട്ടത്. ഡിസംബർ 26 നാണ് തങ്കയങ്കി ചാർത്തിയുള്ള ദീപാരാധന നടക്കുക. 27 ന് മണ്ഡല പൂജ നടക്കും. 27 ന് രാത്രി ഹരിവരാസനം പാടി അടയ്ക്കുന്ന നട മകരവിളക്ക് ഉത്സവത്തിനായി 30 ന് വൈകുന്നേരം തുറക്കും. 2024 ജനുവരി 15 നാണ് മകരവിളക്ക്.