നിന സിങ് സിഐഎസ്എഫിന്റെ ആദ്യ വനിതാ മേധാവി
ന്യൂഡല്‍ഹി: സിഐഎസ്എഫിന്റെ ആദ്യ വനിതാ മേധാവിയായി നിന സിങ് ചുമതലയേല്‍ക്കും. സിആര്‍പിഎഫ് (സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സ്) മേധാവിയായി അനീഷ് ദയാലും ഐടിബിപി (ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ്) മേധാവിയായി രാഹുല്‍ രസ്ഗോത്രയും നിയമിതരായി.
1993 ബാച്ച് മണിപ്പൂര്‍ കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനാണ് അനീഷ് ദയാല്‍ സിങ്. നവംബര്‍ 30 ന് സുജോയ് ലാല്‍ തായോസെന്‍ വിരമിച്ചതിനെത്തുടര്‍ന്ന് സിആര്‍പിഎഫിന്റെ അധിക ചുമതലയും ഇദ്ദേഹം വഹിച്ചിരുന്നു. സിഐഎസ്എഫ് മേധാവിയായി ദയാല്‍ സിങിനെ നിയമിക്കുന്നതിന് ക്യാബിനറ്റിന്റെ അപ്പോയിന്റ്‌മെന്റ് കമ്മിറ്റി അംഗീകാരം നല്‍കി. 2024 ഡിസംബര്‍ 31 വരെ അദ്ദേഹത്തിന്റെ സേവന കാലാവധി തുടരും.
നിലവില്‍ ഇന്റലിജന്‍സ് ബ്യൂറോയില്‍ സ്പെഷ്യല്‍ ഡയറക്ടറായ രാഹുല്‍ രസ്ഗോത്രയാണ് ദയാല്‍ സിങ്ങിനു പകരം പുതിയ ഐടിബിപി മേധാവി. മണിപ്പൂര്‍ കേഡറിലെ 1989 ബാച്ച് ഐപിഎസ് ഓഫീസറായ രസ്‌ഗോത്രയുടെ സേവനകാലാവധി 2025 സെപ്തംബര്‍ 30 വരെ തുടരും. രാജസ്ഥാന്‍ കേഡറിലെ 1989 ബാച്ച് ഐപിഎസ് ഓഫീസറായ നിന സിങ് നിലവില്‍ സിഐഎസ്എഫിലെ സ്‌പെഷ്യല്‍ ഡിജിയാണ്.