INTERNATIONAL

അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പ്; ട്രംപിന് വീണ്ടും തിരിച്ചടി

വാഷിങ്ടന്‍: 2024ലെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ മെയ്ന്‍ സംസ്ഥാനവും മുന്‍ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപിന് വിലക്കേര്‍പ്പെടുത്തി. 2021 ല്‍ നടന്ന യുഎസ് ക്യാപ്പിറ്റോള്‍ ആക്രമണത്തില്‍ ട്രംപിനും പങ്കുണ്ടെന്ന പേരിലാണ് നടപടി. ഇതിന് മുന്‍പ് ഇതേ കേസില്‍ കൊളറാഡോ സംസ്ഥാനത്ത് മത്സരിക്കുന്നതില്‍ നിന്നു വിലക്കി കൊളറാഡോ സുപ്രീം കോടതിയും ഉത്തരവിട്ടിരുന്നു.
ഇതിനു പിന്നാലെയാണ് മെയ്ന്‍ സംസ്ഥാനത്തും വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 2021 ജനുവരി 6 ന് നടന്ന സംഭവങ്ങള്‍ പുറത്തുപോകുന്ന പ്രസിഡന്റിന്റെ നിര്‍ദ്ദേശമനുസരിച്ചുള്ളതാണെന്നും അദ്ദേഹത്തിന്റെ അറിവോടെയും പിന്തുണയോടെയുമാണ് സംഭവിച്ചതെന്നും മെയ്ന്‍ സ്റ്റേറ്റ് സെക്രട്ടറി ഷെന്ന ബെല്ലോസിന്റെ വിധിയില്‍ പറയുന്നു.
അതേസമയം, മെയിന്‍ സംസ്ഥാന സെക്രട്ടറിയുടെ തീരുമാനത്തിനെതിരെ ട്രംപ് അപ്പീല്‍ നല്‍കുമെന്ന് ക്യാംപെയ്ന്‍ വക്താവ് സ്റ്റീവന്‍ ച്യൂങ് അറിയിച്ചു.