THRISSUR

ശ്രീരാമൻ ചിറ പാടശേഖരത്തിൽ 20 ഏക്കറിൽ തണ്ണിമത്തൻ വിളവെടുപ്പ് ഉത്സവം

താന്ന്യം : തൃശ്ശൂർ ജില്ലയിലെ ഏറ്റവും വലിയ കർഷക കൂട്ടായ്മകളിൽ ഒന്നായ വി കെ മോഹനൻ കാർഷിക സംസ്കൃതിയുടെ നേതൃത്വത്തിൽ താന്ന്യം പഞ്ചായത്തിലെ ശ്രീരാമൻ ചിറ പാടശേഖരത്തിൽ 20 ഏക്കറിലായി ആരംഭിച്ച തണ്ണിമത്തന്റെ വിളവെടുപ്പ് ഉത്സവം നടന്നു. വി എസ് സുനിൽകുമാർ ചേർപ്പ് എംഎൽഎ ആയിരുന്ന കാലഘട്ടത്തിൽ ആരംഭിച്ച വി കെ മോഹനൻ കാർഷിക സംസ്കൃതി പ്രാദേശികമായി കർഷകരെ സംഘടിപ്പിച്ചും അത്യാധുനികമായ കൃഷി രീതികളെ സംയോജിപ്പിച്ചും “ഓർഗാനിക് ഫാമിംഗ്” നാട്ടിൽ വ്യാപകമാക്കി ഇതിൻറെ തുടർച്ചയായാണ് ശ്രീരാമൻ ചിറ പടശേഖരത്തിൽ കൊയ്ത്തിനുശേഷം തണ്ണിമത്തൻ കൃഷി ആശയം 2023 മുതൽ ആണ് ആരംഭിച്ചത്. 60 ദിവസങ്ങൾ കൊണ്ട് വിളവെടുപ്പിന് പാകമാകുന്നതാണ് തണ്ണിമത്തൻ കൃഷി. വിളവെടുപ്പ് മഹോത്സവം പത്മ ശ്രീ പുരസ്കാര ജേതാവ് കേരളത്തിന്റെ വിത്തച്ഛൻ എന്നറിയപ്പെടുന്ന ചെറുവയൽ രാമൻ ഉദ്ഘാടനം ചെയ്‌തു. ‘ആരോഗ്യമുള്ള ഒരു തലമുറയെ സൃഷ്ടിക്കുന്നതിൽ കാർഷികവൃത്തിക്ക് മുഖ്യപങ്കാണ് വഹിക്കാൻ ഉള്ളത്, മാരക വിഷം കലർന്നതും മാരക കീടനാശിനി തെളിച്ചതുമായ ഭക്ഷ്യ വസ്തുക്കൾ ഉപയോഗിക്കുന്നതിലൂടെ മനുഷ്യന്റെ ജീവൻ അപകടത്തിലാവുകയാണ്. ഈ സ്ഥിതി മാറണമെങ്കിൽ എല്ലാ മനുഷ്യരും അവരവരുടെ ജീവിത പരിസരങ്ങളിൽ സാധ്യമായ അളവിൽ കൃഷി പ്രവർത്തനങ്ങൾ നടത്തണമെന്ന്’ പത്മശ്രീ ചെറുവയൽ രാമൻ അഭിപ്രായപെട്ടു. വി എസ് സുനിൽകുമാറിന്റെ നേതൃത്വത്തിൽ വി കെ മോഹനൻ കാർഷിക സംസ്കൃതി മാതൃകാപരമായ ഇടപെടലുകൾ ആണ് നടത്തികൊണ്ടിരിക്കുന്നതെന്ന് അദ്ധേഹം പറഞ്ഞു . കർഷകർക്ക് വേണ്ടി എന്നും നിലകൊണ്ട വ്യക്തി ആണ് വി എസ് സുനിൽകുമാർ എന്ന് ചെറുവയൽ രാമൻ അഭിപ്രായപ്പെട്ടു. വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്, റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിൻസ്, സത്യൻ അന്തിക്കാട്, കെ പി രാജേന്ദ്രൻ, കെ കെ വത്സരാജ്, ടി ആർ രമേശ് കുമാർ, പി ആർ വർഗ്ഗീസ് മാസ്റ്റർ, കെ പി സന്ദീപ്, ഏ എസ് ദിനകരൻ, ഷീല വിജയകുമാർ, സി ആർ മുരളീധരൻ, കെ എം ജയദേവൻ, ജീനാ നന്ദൻ, ശുഭാ സുരേഷ്, ഷീനാ പറയങ്ങാട്ടിൽ, ഫാദർ ജോസഫ് മുരിങ്ങത്തേരി, പി വി സുനിൽ, വിൽസൺ പുൽക്കൂട്ടിൽ, കെ കെ രാജേന്ദ്ര ബാബു, ബാബു വിജയകുമാർ എന്നിവർ പങ്കെടുത്തു. വിളവെടുപ്പ് മഹോത്സവത്തിന്റെ ഭാഗമായി കാളകളി ഉൾപ്പെടെ ഉള്ള കലാപരിപാടികൾ അരങ്ങേറി.