ഡിജിറ്റല്‍ സര്‍വ്വേ പരാതി അറിയിക്കാം
തൃശൂര്‍ : തൃശൂര്‍ താലൂക്കിലെ ചാഴൂര്‍, പുള്ള്, ഇഞ്ചമുടി, മനക്കൊടി, തലപ്പിള്ളി താലൂക്കിലെ കോട്ടപ്പുറം എന്നീ വില്ലേജുകളില്‍ ഡിജിറ്റല്‍ സര്‍വ്വേ കേരള സര്‍വ്വേയും അതിരടയാളവും ആക്ട് 9 (1) പ്രകാരം പൂര്‍ത്തിയാക്കി. ഇത്തരത്തില്‍ തയ്യാറാക്കിയ സര്‍വ്വേ റെക്കോര്‍ഡുകള്‍ എന്റെ ഭൂമി പോര്‍ട്ടലിലും വിവിധ വില്ലേജുകളിലെ ക്യാമ്പ് ഓഫീസുകളിലുമായി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
ഭൂവുടമസ്ഥര്‍ക്ക് https://entebhoomi.kerala.gov.in സന്ദര്‍ശിച്ച് രേഖകള്‍ ഓണ്‍ലൈനായും ചാഴൂര്‍ വില്ലേജ് ഡിജിറ്റല്‍ സര്‍വ്വേ ക്യാമ്പ് ഓഫീസ്- കമ്മ്യൂണിറ്റി ഹാളിന് സമീപത്തെ വനിതാ വിശ്രമ കേന്ദ്രം, പുള്ള്- ആലപ്പാട് സഹകരണ സംഘം വളം ഡിപ്പോയ്ക്ക് സമീപമുള്ള ത്രീ സ്റ്റാര്‍ കലാവേദി റോഡിലെ മഠത്തില്‍ ഹൗസ്, ഇഞ്ചമുടി – കുറുമ്പിലാവ് ചിറക്കല്‍ സ്വിറാത്വം മുസ്തഖീം സെക്കന്‍ഡറി മദ്‌റസ, മനക്കൊടി – നടുമുറി അല്‍ അസര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, കോട്ടപ്പുറം – എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് ഹാള്‍ എന്നിവിടങ്ങളിലും റെക്കോര്‍ഡുകള്‍ പരിശോധിക്കാമെന്ന് സര്‍വേ തൃശൂര്‍ (റെയ്ഞ്ച്) അസി. ഡയറക്ടര്‍ അറിയിച്ചു.
തൃശൂര്‍ താലൂക്ക് പരിധിയിലുള്ളവര്‍ എന്തെങ്കിലും പരാതിയുള്ളവര്‍ 30 ദിവസത്തിനകം തൃശൂര്‍ റീസര്‍വ്വേ സൂപ്രണ്ടിനും തലപ്പിള്ളി താലൂക്കുക്കാര്‍ വടക്കാഞ്ചേരി റെയ്ഞ്ച് സൂപ്രണ്ടിനും ഫോറം 16 ല്‍ നേരിട്ടോ ‘എന്റെ ഭൂമി’ പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈനായോ അപ്പീല്‍ സമര്‍പ്പിക്കാം. സര്‍വേ സമയത്ത് തര്‍ക്കം ഉന്നയിച്ച് സര്‍വ്വേ അതിരടയാള നിയമം 10-ാം വകുപ്പ് രണ്ടാം ഉപവകുപ്പ് പ്രകാരം തീരുമാനം അറിയിച്ചവര്‍ക്ക് അറിയിപ്പ് ബാധകമല്ല. ഫോണ്‍: 0487 2334459.