തൃശൂരിൽ സി പി ഐ എം ബിജെപി ക്ക് വോട്ടുമറിക്കുമെന്ന ഗുരുതര ആരോപണവുമായി അനില്‍ അക്കര
‘ഒരു ബൂത്തിൽ നിന്ന് 15 കേഡർ വോട്ടുകൾ സി.പി.എം ബി.ജെ.പിയ്ക്ക് മറിക്കും’ എന്നും അനില്‍ അക്കര ആരോപിച്ചു
തൃശൂര്‍: സിപിഎം നേതാവും മുന്‍ മന്ത്രിയുമായ എ.സി. മൊയ്തീനെ കരുവന്നൂര്‍ കള്ളപ്പണ കേസിൽ നിന്ന് ഒഴിവാക്കാൻ സി.പി.എം, ബി.ജെ.പി-ക്ക് വോട്ടുമറിക്കാൻ ധാരണയെന്ന് കോൺഗ്രസ് നേതാവ് അനിൽ അക്കരയുടെ ആരോപണം. 40 ലക്ഷം രൂപയുടെ കള്ളപ്പണം കണ്ടുകെട്ടിയിട്ടും കേസിൽ എസി മൊയ്തീനെ പ്രതിയാക്കിയില്ലന്ന് അനിൽ അക്കര ആരോപണം ഉന്നയിച്ചു. ഒരു ബൂത്തിൽ നിന്ന് ചുരുങ്ങിയത് 15 കേഡർ വോട്ടുകൾ സി.പി.എം, ബി.ജെ.പിയ്ക്ക് മറിക്കുമെന്നും അനില്‍ അക്കര ആരോപിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ മുരളീധരൻ, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിഎസ് സുനില്‍കുമാര്‍, എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി എന്നിവര്‍ തമ്മിൽ ത്രികോണ മത്സരം നടക്കുന്ന മണ്ഡലമാണ് തൃശൂര്‍.