PoliticsTHRISSUR

കെ മുരളീധരൻ ഓഐസിസി-ഇൻകാസ് പ്രവർത്തകർക്ക് നന്ദി രേഖപ്പെടുത്തി

ഓഐസിസി-ഇൻകാസ് പ്രവർത്തകർക്ക് അർഹമായ പരിഗണന നൽകുമെന്ന് തൃശൂർ ഡിസിസി പ്രസിഡന്റ്‌ ജോസ് വളളൂർ

തൃശൂർ: ഒഐസിസിയിലും ഇൻകാസിലും പ്രവർത്തിക്കുന്നവരുടെ യോഗം തൃശൂർ ഡിസിസിയിൽ നടന്നു. ലോക്സഭ തിരെഞ്ഞെടുപ്പിന് മുന്നോടിയായി നാട്ടിൽ എത്തി ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർഥി കെ. മുരളീധരന്റെ വിജയത്തിനായി പ്രവർത്തിച്ചവരുടെ തിര ഞ്ഞെടുപ്പ് അവലോകനവും, വിവിധ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ഓഐസിസി-ഇൻകാസ് പ്രവർത്തകരുടെ സംഗമവും നടന്നു.
തൃശൂർ ജില്ലാ ഒഐസിസി – ഇൻകാസ് കോർഡിനേഷൻ ചെയർമാൻ എൻ. പി. രാമചന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം കെപിസിസി മുൻ മുൻ പ്രസിഡന്റ്റും, സ്ഥാനാർഥിയുമായ കെ മുരളീധരൻ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന പ്രസംഗത്തിൽ ഒഐസിസി – ഇൻകാസ് പ്രവർത്തകർ നടത്തിയ ഇലക്ഷൻ പ്രവർത്തനത്തിന് പ്രത്യകം നന്ദി രേഖപ്പെടുത്തുകയും വരാൻ പോകുന്ന എല്ലാ തിരെഞ്ഞെടുപ്പുകൾക്കും ഈ കമ്മിറ്റി ഉണർന്നു പ്രവർത്തിക്കണമെന്നും കെ മുരളീധരൻ ആവശ്യപ്പെട്ടു. തൃശൂർ ഡിസിസി പ്രസിഡന്റ്‌ ജോസ് വളളൂർ മുഖ്യ പ്രഭാഷണം നടത്തുകയും ഒഐസിസി ഇൻകാസ് പ്രവർത്തകർക്ക് ഡിസിസിയിൽ പ്രത്യേക റൂം അനുവദിക്കുകയും ചെയ്തു. എക്സ് എം എൽ എ ടി. വി. ചന്ദ്രമോഹൻ, ഡിസിസി സെക്രട്ടറി രവി താണിക്കൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സുഭാഷ് ചന്ദ്രബോസ് സ്വാഗതവും, എൻ. എ. ഹസ്സൻ നന്ദിയും രേഖപ്പെടുത്തി.
ഡിസിസി പ്രസിഡന്റ്‌ ജോസ് വള്ളൂരുമായുള്ള ചർച്ചയിൽ ഒഐസിസിയുടെയും ഇൻകാസിന്റെയും പ്രവർത്തകരായ എൻ. പി. രാമചന്ദ്രൻ, നാസർ കറുകപാടത്ത്, ടി. എ. നാസർ ചെന്ത്രാപ്പിന്നി, ഉസ്മാൻ അന്തിക്കാട്, ഇ. വി. പ്രതീപ്, സുഭാഷ് ചന്ദ്രബോസ്, എൻ. എ. ഹസ്സൻ, കെ. എച് താഹിർ, ചന്ദ്രപ്രകാശ് എടമന, ടി. എ. അബു, സോണി, സിജു, ഡേവിസ് വടക്കൻ, നാസർ അൽദാന, ഫൈസൽ തഹാനി, ഷാജി കാസ്മി, അബ്ദുൾ ഖാദർ തിരുവത്ര, ഗോപാലകൃഷ്ണൻ, സാംബശിവൻ, എൻ. കെ. സജീവൻ, ബെന്നി പി. ഡി, എബ്രഹാം നെല്ലായി, മാത്യൂ സിറിയക്ക്, യുസഫ് അലി തുടങ്ങിയവർ പങ്കെടുത്തു. ഒഐസിസിയിലും ഇൻകാസിലും പ്രവർത്തിക്കുന്നവർക്ക് നാട്ടിലെ പാർട്ടി ഘടകങ്ങളിൽ അർഹമായ പരിഗണന നൽകണമെന്ന് ആവശ്യപ്പെട്ടു. ഡിസിസി പ്രസിഡന്റ് ജോസ് വളളൂരിന്റെ മറുപടി പ്രസംഗത്തിൽ ഓഐസിസി-ഇൻകാസ് പ്രവർത്തകർക്ക് അർഹമായ പരിഗണന ഉറപ്പുനൽകുമെന്ന് അദ്ധേഹം അറിയിച്ചു.