EntertainmentKUWAITMIDDLE EAST

സർഗ്ഗശേഷിയുടെ മാറ്റുരച്ച് കല കുവൈറ്റ് ബാലകലാമേള 2024

കുവൈറ്റ്: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ(കല) കുവൈറ്റ് സംഘടിപ്പിച്ച ‘ബാലകലാമേള 2024’-ന് തിരശീല വീണു. കുവൈറ്റിലെ 28 ഇന്ത്യൻ സ്കൂളുകളിൽ നിന്നായി 1000-ത്തോളം മത്സരാർത്ഥികൾ മാറ്റുരച്ചു. പതിമൂന്ന് വേദികളിലായി പതിനഞ്ച് മത്സരയിനങ്ങൾ അരങ്ങേറി. മൂവായിരത്തോളം കലാ ആസ്വാദകരാണ് മത്സരങ്ങൾക്ക് സാക്ഷ്യം വഹിച്ചത്. കല കുവൈറ്റ്‌ പ്രസിഡന്റ് അനുപ് മങ്ങാട്ടിന്റെ അധ്യക്ഷതയിൽ നടന്ന സാംസ്‌കാരിക സമ്മേളനം ലോക കേരളസഭാംഗം ആർ.നാഗനാഥൻ ഉദ്ഘാടനം ചെയ്തു. വനിതാവേദി ജനറൽ സെക്രട്ടറി ആശാലത ബാലകൃഷ്ണൻ, ബാലവേദി ജനറൽ സെക്രട്ടറി അഞ്ജലീറ്റ രമേശ്‌, കല കുവൈറ്റ്‌ ട്രഷറർ അനിൽകുമാർ, ജോയിൻ സെക്രട്ടറി ബിജോയ്‌, വൈസ് പ്രസിഡന്റ് റിച്ചി കെ ജോർജ്, അബ്ബാസിയ മേഖല സെക്രട്ടറി നവീൻ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. കല കുവൈറ്റ് ജനറൽ സെക്രട്ടറി സജി തോമസ് മാത്യു സ്വാഗതം പറഞ്ഞ ചടങ്ങിന് ‘ബാലകലാമേള 2024’ ജനറൽ കൺവീനർ അജ്നാസ് മുഹമ്മദ്‌ നന്ദി രേഖപ്പെടുത്തി. മത്സര വിജയികൾക്കുള്ള സമ്മാനദാനം കല കുവൈറ്റ്‌ പ്രവർത്തകർ നിർവഹിച്ചു.