കുവൈറ്റ് പാർലമെന്റ് പിരിച്ചുവിട്ട് അമീർ ഉത്തരവിട്ടു
കുവൈറ്റ്: ദേശീയ അസംബ്ലി (പാർലമെന്റ് ) പിരിച്ചുവിടാനും ഭരണഘടനയിലെ ചില ആർട്ടിക്കിളുകൾ നാല് വർഷത്തോളം സസ്പെൻഡ് ചെയ്യാനും അമീർ ഷെയ്ഖ് മിഷാൽ അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹ് ഉത്തരവിട്ടു. വെള്ളിയാഴ്ച വൈകുന്നേരം രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് അദ്ദേഹം തീരുമാനം അറിയിച്ചത് . വെല്ലുവിളി നിറഞ്ഞ സമയങ്ങളിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്ന് അദ്ധേഹം പറഞ്ഞു. ദേശീയ താൽപ്പര്യങ്ങളും വിഭവങ്ങളും സംരക്ഷിക്കാനും ഈ കഠിനമായ തീരുമാനം എടുക്കുകയല്ലാതെ മറ്റ് മാർഗമില്ലായിരുന്നു എന്ന് അമീർ വിശദീകരിച്ചു. ദേശീയ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിനുള്ള വ്യക്തമായ കാഴ്ചപ്പാടുള്ള ഒരു ജനാധിപത്യ ഭരണത്തിന് രാജ്യത്തെ ഭരണ സംവിധാനത്തിലെ സംഘാടനവും ചുമതലകളുടെ വിതരണവും കൃത്യമായിരിക്കണമെന്ന് അമീർ ഓർമിപ്പിച്ചു.