നീലക്കുറിഞ്ഞി ജൈവവൈവിധ്യം; ജില്ലാതല ക്വിസ് മത്സരം വിജയികള്‍
തൃശൂർ: ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ വിദ്യാകിരണം മിഷനും വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ടുമായി സഹകരിച്ച് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ജൈവവൈവിധ്യ പഠനോത്സവുമായി ബന്ധപ്പെട്ട് പരിസ്ഥിതി സംബന്ധിച്ച് ജില്ലാതല ക്വിസ് മത്സരം നടത്തി. സൂര്യനാരായണന്‍ എം. സുമേഷ് (ശ്രീകൃഷ്ണ ഹൈസ്‌കൂള്‍ മറ്റത്തൂര്‍), നിഹാല്‍ എം അനില്‍കുമാര്‍ (ജി യു പി എസ് പെരിഞ്ഞനം), ആദ്യ സതീഷ് (സി എന്‍ എന്‍ ജി എച്ച് എസ് ചേര്‍പ്പ്), പി ബി നിഹാരിക (ജി എച്ച് എസ് എസ് പെരിങ്ങോട്ടുകര) എന്നിവര്‍ വിജയികളായി.
തൃശൂര്‍ ഗവ. മോഡല്‍ ഗേള്‍സ് ഹൈസ്‌കൂളില്‍ നടന്ന മത്സരത്തില്‍ 67 പേര്‍ പങ്കെടുത്തു. ജില്ലാതലത്തില്‍ വിജയികളായവര്‍ക്കും ബ്ലോക്ക് തലത്തില്‍ വിജയികളായ കുട്ടികള്‍ക്കുമുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം കേരള ഫോറസ്റ്റ് റീസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. കണ്ണന്‍ വാരിയര്‍ നിര്‍വഹിച്ചു. നവകേരളം കര്‍മ്മ പദ്ധതി 2 ജില്ലാ കോഡിനേറ്റര്‍ ദിദിക സി അധ്യക്ഷയായി. വിദ്യകിരണം കോര്‍ഡിനേറ്റര്‍ എന്‍.കെ രമേഷ്, മോഡല്‍ ഗേള്‍സ് ഹൈസ്‌കൂള്‍ ഹെഡ്മിസ്ട്രസ് ബിന്ദു, എസ് എസ് കെ ജില്ലാ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ശശിമാഷ് എന്നിവര്‍ സംസാരിച്ചു. പ്രൊഫ:ജെയ്ന്‍ തേറാട്ടില്‍ മത്സരത്തിന് നേതൃത്വം നല്‍കി. ജില്ലാതല വിജയികള്‍ മേയ് 20 മുതല്‍ മൂന്നു ദിവസം അടിമാലിയില്‍ നടക്കുന്ന ജൈവവൈവിധ്യ പഠനോത്സവ സംസ്ഥാന ക്യാമ്പില്‍ പങ്കെടുക്കും. ജൈവവൈവിധ്യവും അവയുടെ സംരക്ഷണത്തിന്റെ പ്രാധാന്യവും മുന്‍നിര്‍ത്തി ജൈവവൈവിധ്യ പഠനോത്സവത്തിന്റെ സവിശേഷതകളെ കുറിച്ച് വിദ്യാര്‍ഥികള്‍ക്ക് അറിവ് പകരുകയാണ് പരിപാടിയുടെ ലക്ഷ്യം.