EntertainmentKUWAITMIDDLE EAST

മലപ്പുറം ജില്ലാ അസോസിയേഷൻ കുവൈറ്റ് മാമാങ്കം 2K24-ന് കൊടിയിറങ്ങി

കുവൈറ്റ്: മലപ്പുറം ജില്ലാ അസോസിയേഷൻ (മാക് ) കുവൈറ്റ് ഏഴാം വാർഷികവും ഫിനിക്സ് മാമാങ്കം 2K24-ഉം ആഘോഷിച്ചു.
മാക് കുടുംബാംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാവിരുന്നോട് കൂടി ആഘോഷ പരിപാടികൾക്ക് തുടക്കമായി. മാക് പ്രസിഡന്റ്‌ അഡ്വ: മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി ഹരിത് ഷെല്ലറ്റ് മാമാങ്കം 2K24 ഉദ്ഘാടനം ചെയ്തു.
ജനറൽ കൺവീനർ മുജീബ് കെ ടി സ്വാഗതവും ട്രഷറർ ഇല്യാസ് പാഴൂർ നന്ദിയും രേഖപ്പെടുത്തി. ജനറൽ സെക്രട്ടറി നസീർ കാരം കുളങ്ങര പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. മലപ്പുറം ജില്ലാ അസോസിയേഷൻ സുവനീർ മെയിൻ സ്പോൺസർ സുനിൽ പറക്കപ്പാടത്ത് സുവനീർ കൺവീനർ അനീഷ് കാരാട്ടിൽ നിന്നും ഏറ്റുവാങ്ങി പ്രകാശനം ചെയ്തു.

കോ- സ്പോൺസർമാരായ സെഗുരോ ഡയറക്ടർ മുഹമ്മദ് ഫനാസ്, അൽനാസർ സ്പോർട്സ് മാനേജിംഗ് ഡയറക്ടർ യൂസഫ് അൽ റഷീദി, ഫ്രണ്ട് ലൈൻ ഗ്രൂപ്പ് ഡയറക്ടർ മുസ്തഫ കാരി, ക്വാളിറ്റി ഇന്റർനാഷണൽ ഫുഡ് മാനേജിങ് ഡയറക്ടർ മുസ്തഫ ഉണ്ണിയാലുക്കൽ, സപ്ക റസ്റ്റോറന്റ് മാനേജിംഗ് ഡയറക്ടർ യൂനസ് അബ്ദുൽ റസാഖ്, വനിതാവേദി ചെയർപേഴ്സൺ അനു അഭിലാഷ്, മാക് ഫൗണ്ടറും രക്ഷാധികാരിയും പ്രോഗ്രാം ജനറൽ കോഡിനേറ്ററുമായ വാസുദേവൻ മമ്പാട് എന്നിവർ ആശംസ പ്രസംഗം നടത്തി. രക്ഷാധികാരിയും പ്രോഗ്രാം ജോയിൻ കൺവീനറും ആയ അനസ് തയ്യിൽ, ജോയിൻ കോഡിനേറ്റർ ബിജു ഭാസ്കർ എന്നിവർ ഏകോപനം നിർവഹിച്ചു.

പ്രോഗ്രാം കമ്മിറ്റി കൺവീനർമാരായ അഷ്റഫ് ചോറോട്ട്, അനീഷ്‌ കരാട്ട്, സുഭാഷ് മാറഞ്ചേരി, ജോൺ ദേവസ്യ, സലിം നിലമ്പൂർ, ഷാജഹാൻ പാലാറ, മാക് ഫൗണ്ടർ അഭിലാഷ് കളരിക്കൽ, ഷറഫുദ്ദീൻ പുറക്കായിൽ, മാർട്ടിൻ ജോസഫ്, സിമിയ ബിജു , ഷൈല മാർട്ടിൻ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. പിന്നണിഗായകരായ കണ്ണൂർ ഷരീഫ്, ലക്ഷ്മി ജയൻ, കീർത്തന ശബരീഷ് , സാംസൺ എന്നിവർ നയിച്ച ഗാനമേള ആയിരുന്നു കലാപരിപാടികളിലെ പ്രധാന ആകർഷണം.