കുവൈറ്റിലെ അബ്ദലിയിൽ കാർഷിക തൊഴിലാളികൾക്ക് സഹായവുമായി ‘കാസറോട്ടാർ’
കുവൈറ്റ്: കുവൈറ്റിലെ ഇറാഖ് അതിർത്തി മേഘലയായ അബ്ദലിയിലെ കൃഷിയിടങ്ങളിൽ ചെറിയ ശമ്പളത്തിൽ ജോലി ചെയ്യുന്ന തൊഴിലാകൾക്കാവശ്യമായ സഹായവുമായി കുവൈറ്റിലെ കാസർകോടുകാരുടെ കൂട്ടായ്മ . ബുദ്ധിമുട്ടു അനുഭവിക്കുന്നവർക്ക് വേണ്ട സഹായങ്ങൾ, പുതു വസ്ത്രങ്ങൾ, ഭക്ഷണക്കിറ്റുകൾ തുടങ്ങിയവയാണ് എത്തിച്ചത്. ഉൾപ്രദേശങ്ങളിൽ കഠിനമായ കാലാവസ്ഥയിൽ ജോലി ചെയ്യുന്നവരെ നേരിൽ കണ്ടു അവർക്ക് മാനസിക പിന്തുണ നൽകുക എന്നത് കൂടിയായിരുന്നു സന്ദർശനത്തിന്റെ ഉദ്ദേശം. നേരത്തെ വഫ്രയിലും, കബദിലുമുള്ള തൊഴിലുകൾക്കിടയിലും ഇത്തരം പ്രവർത്തങ്ങളുമായി ഈ കൂട്ടായ്മ സന്ദർശനം നടത്തിയിരുന്നു. മാസങ്ങൾക്ക് ശേഷമാണ് പുറത്തു നിന്നുള്ള ആളുകളെ കാണുന്നതെന്ന് നിരവധി തൊഴിലാളികൾ പറഞ്ഞതായി പ്രാവർത്തകർ അറിയിച്ചു. സത്താർ കുന്നിലിന്റെ നേതൃത്വത്തിൽ കബീർ മഞ്ഞംപാറ, സലാം കളനാട് , സി എച് കുഞ്ഞി, ജലീൽ ആരിക്കാടി, ഹനീഫ് പാലായി, നിസാം മുക്കൂട്, ഖാലിദ് പള്ളിക്കര, അസ്ഹർ കുമ്പള, റഫീഖ് ഒളവറ, സിദ്ദിഖ് ശർഖി, ഹസ്സൻ ബല്ല, ഖുതുബ്, മുനീർ ബലക്കാട് തുടങ്ങിയവർ പങ്കെടുത്തു.