ദേശീയ കരാട്ടെ ക്യാമ്പ് ആരംഭിച്ചു
കൈസന്‍ കരാട്ടെ അസോസിയേഷൻ്റെ നേതൃത്വത്തിൽ നടക്കുന്ന ദേശീയ കരാട്ടെ ക്യാമ്പ് ടി എസ് ജി എസ് സ്റ്റേഡിയത്തിൽ മെയ് 24 നു ആരംഭിച്ചു. ക്യാമ്പിൽ ഇംഗ്ലണ്ടിൽ നിന്നുള്ള വിദഗ്ധ പരിശീലകരായ ക്യോഷി ബെൻ ക്രാഫ്റ്റ്, റെൻഷി ഫെർണാണ്ടൊ, സെൻസി സ്റ്റെല്ല, കാസിയ എന്നിവരുടെ നേതൃത്വത്തിൽ 400 ഓളം വിദ്യാർത്ഥികൾക്ക് കരാട്ടെ പരിശീലനം നൽകി. പരിശീലന ക്യാമ്പ് ഗോജു ആർ വൈ യു കരാട്ടെ ഇന്റർനാഷനൽ വേൾഡ് പ്രസിഡണ്ട് & ചീഫ് ഇൻസ്ട്രക്ടർ ക്യോഷി ബെൻക്രാഫ്റ്റ് ഉദ്ഘാടനം ചെയ്തു. തുടർന്ന് റീക്കു കോബു ജട്സു, കരാട്ടെ , വിൻ ചുൻ ആയോധന കലകളുടെ പ്രദർശനം നടന്നു.’ സമാപന ചടങ്ങിൽ മുഖ്യാതിഥികളായി റിയു ക്യൂ ഇന്ത്യൻ ചീഫ് സെൻസി ജോൺസൺ ടിഡി, വിങ് ചു ൻ നാഷണൽ ചീഫ് സിഫു ജിജി സക്കരിയ, ഗോജു റീയൂ കരാട്ടെ ക്ലബ് കേരള സീനിയർ ഇൻസ്ട്രക്ടർ സെൻസി ദേവദാസ്, ഗോജു കായ് കേരള സീനിയർ ഇൻസ്ട്രക്ടർ സെൻസി പോൾ തോമസ്, സെൻസി മോഹൻദാസ്, കീ ടോജോ ഇറ്റാലിയ ഇന്ത്യൻ ചീഫ് സെൻസി ശിവജി കെ ജി, എലൈറ്റ് കരാട്ടെ അക്കാദമി സെൻസി ഇബ്രാഹിം നിഷാദ് എന്നിവർ പങ്കെടുത്തു, തുടർ ന്ന് ക്യാമ്പിൽ പങ്കെടുത്ത വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റ് നൽകി.