‘ലുലു വേൾഡ് ഫുഡ്’ ആഘോഷമാക്കി കുവൈറ്റ് ലുലു ഹൈപ്പർ മാർക്കറ്റ്
കുവൈറ്റ് : ലുലു ഹൈപ്പർമാർക്കറ്റിൽ ‘ലുലു വേൾഡ് ഫുഡ്’ ഫെസ്റ്റിവലിന് തുടക്കമായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ രുചി കൂട്ടുകളുടെ പ്രദർശനവും വില്പനയും നടക്കും. ഇന്ത്യൻ മാസ്റ്റർ ഷെഫ് സീസൺ 8 ജേതാവ് ഷെഫ് മുഹമ്മദ് ആഷിഖ്, ഷെഫ് പ്രാചി അഗാർക്കർ, അറേബ്യൻ ഷെഫ് ടെറ ഹമാദ എന്നിവർ ചേർന്ന് ഫെസ്റ്റിവൽ ഉദ്‌ഘാടനം ചെയ്തു. ലുലു ഡയറക്ടർ മുഹമ്മദ്ദ് ഹാരിസ്, ഉന്നത മാനേജ്‌മെന്റ് പ്രതിനിധികൾ, സാമൂഹിക രംഗത്തെ പ്രമുഖ വ്യക്തികൾ തുടങ്ങി നിരവധി പേർ ഉദ്‌ഘാടനച്ചടങ്ങിൽ പങ്കെടുത്തു.
വിവിധ കുക്കിംഗ് മത്സരങ്ങളും ഫെസ്റ്റിവൽ കാലയളവിൽ നടക്കും. ഉദ്‌ഘാടന ചടങ്ങിനോട് അനുബന്ധിച്ച് വിവിധ കലാപരിപാടികളും നടന്നു. ‘ലുലു വേൾഡ് ഫുഡ്’ ഫെസ്റ്റിവൽ 2 ആഴ്ച്ചകാലം നീണ്ടു നിൽക്കുമെന്നും ലോകത്തിലെ വിവിധ രുചികൾ അനുഭവിച്ചറിയാനുള്ള അപൂർവ അവസരമാണ് ഇതെന്നും ലുലു മാനേജ്‌മെന്റ് അറിയിച്ചു.
മെക്സിക്കൻ, കൊറിയൻ, ഇറ്റാലിയൻ, സ്പാനിഷ്, തായ് തുടങ്ങിയ പാചകരീതികൾ. ‘ദേശി ധാബ’
ഉപഭോക്താക്കൾക്ക് ഉത്തരേന്ത്യയുടെ രുചി സമ്മാനിക്കുന്നു. വിസ്മയിപ്പിക്കുന്ന ‘ലോങ്ങസ്റ്റ് ടാക്കോ ഷവർമ, ‘ഏറ്റവും വലിയ ബർഗർ’, ‘ഏറ്റവും വലിയ പിസ്സ’, കൂടാതെ ‘ഏറ്റവും വലിയ ബിരിയാണി, ‘ലോംഗസ്റ്റ് സിംഗ്സ് ഫില്ലറ്റ് ‘ തുടങ്ങി നിരവധി ആകർഷണങ്ങളാണ് ഈ ഫെസ്റ്റിവൽ കാലത്ത് അരങ്ങേറുക.