ക്ഷീര കര്‍ഷകര്‍ക്ക് മഴക്കാല ബോധവല്‍ക്കരണ സെമിനാര്‍
വടക്കാഞ്ചേരി: വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് മഴക്കാല ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ വി നഫീസ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പുഷ്പ രാധാകൃഷ്ണന് അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ എ അന്‍സാര്‍ അഹമ്മദ് മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. സി എച്ച് സി എരുമപ്പെട്ടി ഹെല്‍ത്ത് സൂപ്രണ്ട് കെ പി മുഹമ്മദ് ഇക്ബാല്‍ മഴക്കാല പകര്‍ച്ചവ്യാധികളായ എലിപ്പനി, പക്ഷിപ്പനി, ചിക്കന്‍ഗുനിയ, ഡെങ്കിപ്പനി, മലമ്പനി, മന്ത്, മഞ്ഞപ്പിത്തം, കോളറ, ടൈഫോയ്ഡ് എന്നിവ വരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സംബന്ധിച്ച് ക്ലാസെടുത്തു. തെക്കുംകര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഉമാലക്ഷ്മി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ പ്രീതി ഷാജു, ബിജു കൃഷ്ണന്, ഡയറി എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ സുരേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. ദേശമംഗലം, മുള്ളൂര്‍ക്കര, എരുമപ്പെട്ടി, തെക്കുംകര, വരവൂര്‍ എന്നീ പഞ്ചായത്തിന്റെ കീഴിലുള്ള ക്ഷീര സംഘത്തിന്റെ പ്രസിഡണ്ട് സെക്രട്ടറി, ക്ഷീരകര്‍ഷകര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സെമിനാറില്‍ പങ്കെടുത്തു