സ്ത്രീശാക്തീകരണം; ബോധവത്ക്കരണ ക്ലാസ് നല്കി
തൃശൂര്‍: വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ ഹബ് ഫോര്‍ എംപവര്‍മെന്റ് ഓഫ് വിമണിന്റെ (മിഷന് ശക്തി) ആഭിമുഖ്യത്തില്‍ ജില്ലയിലെ ഡോക്ടര്‍മാര്‍, അങ്കണവാടി പ്രവര്‍ത്തകര്‍, ആശാവര്‍ക്കര്‍മാര്‍ തുടങ്ങിയവര്‍ക്കായി ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഹോട്ടല്‍ പേള്‍ റീജന്‍സിയില്‍ തൃശൂര്‍ അസിസ്റ്റന്റ് കലക്ടര്‍ അതുല്‍ സാഗര്‍ ഉദ്ഘാടനം ചെയ്തു. ഐ.എം.എ ജില്ലാ പ്രസിഡണ്ട് ഡോ. ജോര്‍ജ് ജോസഫ് അധ്യക്ഷനായി. പി.സി.പി.എന്‍.ഡി.ടി ആക്ട്, എം.ടി.പി ആക്ട്, ഭാരതീയ ന്യായ സംഹിത എന്നീ വിഷയങ്ങളെക്കുറിച്ച് അഡ്വ. റീന ജോണ്‍ ക്ലാസെടുത്തു. ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ പി.മീര, മിഷന് ശക്തി ജില്ലാ കോര്‍ഡിനേറ്റര്‍ പി.ഡി വിന്‍സെന്റ്, ഫിനാന്‍ഷ്യല്‍ ലിറ്ററസി സ്പെഷ്യലിസ്റ്റ് ബി.എസ് സുജിത്ത്, ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ സി.ജി ശരണ്യ, ജെ.എസ് പി.എം പ്രേമന് തുടങ്ങിയവര്‍ സംസാരിച്ചു. രണ്ടു സെഷനുകളിലായി നൂറുപേര് പങ്കെടുത്തു. സ്ത്രീശാക്തീകരണ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഒക്ടോബര്‍ നാല് വരെ നടത്തുന്ന നൂറുദിന ബോധവത്ക്കരണ പരിപാടിയോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.