വനിതാ ശിശു വികസന വകുപ്പ് നിയമ ബോധവത്ക്കരണ സെമിനാര്‍ നടത്തി
തൃശൂർ : വനിതാ ശിശു വികസന വകുപ്പിന്റെ കീഴില്‍ ജില്ലാ വനിതാ ശിശു വികസന ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന മിഷന്‍ ശക്തിയുടെ നേതൃത്വത്തില്‍ നടത്തുന്ന നൂറു ദിന ബോധവല്‍ക്കരണ പരിപാടിയോടനുബന്ധിച്ച് കളക്ടറേറ്റ് അനക്‌സ് ഹാളില്‍ ജീവനക്കാര്‍ക്കായി ഭാരതീയ ന്യായ സന്‍ഹിത, ഭാരതീയ നാഗരിക സുരക്ഷാ സന്‍ഹിത, ഭാരതീയ സാക്ഷ്യ അധിനീയം തുടങ്ങിയവയെക്കുറിച്ചും വനിതാ-ശിശു സംരക്ഷണത്തെക്കുറിച്ചും സെമിനാര്‍ നടത്തി. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് രമ്യ മേനോന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ലോ ഓഫീസര്‍ എസ്.എന്‍ ശശികുമാര്‍ അധ്യക്ഷത വഹിച്ചു. കെഇഎസ്എസ് സര്‍വ്വീസ് പ്രൊവൈഡിങ് സെന്റര്‍ ലീഗല്‍ കൗണ്‍സിലര്‍ അഡ്വ. റീന ജോണ്‍ സെമിനാറിന് നേതൃത്വം നല്‍കി. ചടങ്ങില്‍ ജില്ലാ വനിതാ ശിശു വികസന ഓഫീസിലെ ജൂനിയര്‍ സൂപ്രണ്ട് പി.എം പ്രേമന്‍, ജില്ലാതല ഐസിഡിഎസ് സെല്‍ പ്രോഗ്രാം ഓഫീസിലെ സീനിയര്‍ സൂപ്രണ്ട് കെ.ആര്‍ ബിന്ദു ഭായ്, വനിത സംരക്ഷണ ഓഫീസര്‍ മായ എസ്. പണിക്കര്‍, മിഷന്‍ ശക്തി ജില്ലാ മിഷന്‍ കോ – ഓര്‍ഡിനേറ്റര്‍ പി.ഡി വിന്‍സന്റ്, മിഷന്‍ ശക്തി പ്രവര്‍ത്തകരായ ബി.എസ് സുജിത്, ദീപ ജോസ്, പി.എം അശ്വതി, വി. ഇന്ദു, വി.എസ് വിഷ്ണു തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ വനിതാ ശിശു വികസന ഓഫീസിലെ ഉദ്യോഗസ്ഥര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. തൃശ്ശൂര്‍ കളക്ടറേറ്റിലെ വിവിധ വകുപ്പുകളിലെ നൂറോളം പേര്‍ സെമിനാറില്‍ പങ്കെടുത്തു.