FEATUREDGeneral

നാലാം ക്ലാസ്സ്‌ വിദ്യാർത്ഥി ഐദാൻ കുടുക്ക പൊട്ടിച്ചു വയനാടിനായി

തൃപ്രയാർ : വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല ഉൾപ്പടെയുള്ള പ്രദേശങ്ങളിൽ ഉണ്ടായ ദുരന്തത്തിൽപെട്ടവരെ സഹായിക്കുന്നതിനായി ലോകമൊട്ടാകെയുള്ള മലയാളികൾ തയ്യാറാവുന്ന സന്ദർഭത്തിൽ എല്ലാവർക്കും നല്ല കാര്യങ്ങൾക്ക് പ്രേരണ നൽകുന്ന ഒരു പോസ്റ്റ് ആണ് വലപ്പാട് പഞ്ചായത്ത് പ്രസിഡണ്ട് ഷിനിത ആഷിക്ക് ഫേസ്‌ബുക്കിൽ പങ്കുവെച്ചത്. നാലാം ക്ലാസ്സ്‌ വിദ്യാർത്ഥി ആയ ഐദാൻ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ സംഭവനെയെക്കുറിച്ചാണ് അതിൽ പറഞ്ഞിരിക്കുന്നത്.

”ഇന്ന് വൈകീട്ട് 4.30ആയപ്പോൾ ആണ് വലപ്പാട് ആർ സി എൽ പി സ്കൂളിലെ നാലാം ക്ലാസ്സ്‌ വിദ്യാർത്ഥി ആയ ഐദാൻ മുഹമ്മദ് കാണാൻ വന്നത്..കയ്യിൽ 3 ക്യാഷ് ബോക്സ്‌ ആയിട്ടാണ് വരവ് ചോദിച്ചപോൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക് കൊടുക്കാൻ വേണ്ടി 3 വർഷമായി സ്വരുകൂട്ടി വെച്ച അവന്റെ സമ്പാദ്യവും കൊണ്ട് വന്നിരിക്കുന്നത്. വയനാട്ടിലെ പ്രിയ സഹോദരങ്ങൾക്കും വേണ്ടിയാണു മോന്റെ ഈ സമ്പാദ്യം. ഏറെ സന്തോഷത്തോടെ ജനപ്രതിനിധികളുടെയും പഞ്ചായത്ത്‌ സെക്രട്ടറിയുടെയും സാനിധ്യത്തിൽ അത് ഏറ്റു വാങ്ങി. കുടുക്ക പൊട്ടിച്ചപ്പോൾ 10,333 രൂപയാണ് കിട്ടിയത്. നാടിനും മാതാപിതാക്കൾകും അഭിമാനമാണ് ഐദാൻ. മോന്റെ മനസിന്റെ നന്മ അത് എല്ലാവർക്കും ഉണ്ടാവട്ടെ. നാളെ ബാങ്കിൽ കൊണ്ട് പോയി ക്യാഷ് ഡെപ്പോസിറ്റ് ചെയ്യും. നമ്മൾ ഒരുമിച്ച് തന്നെ മുന്നേറും” എന്നാണ് വലപ്പാട് പഞ്ചായത്ത് പ്രസിഡണ്ട് ആയ ഷിനിത ആഷിക്ക് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത്. പ്രസിഡണ്ടിന്റെ ഫേസ്ബുക്ക് പോസ്റ്റിനു പിന്നാലെ ഐദാന് അഭിനന്ദന സന്ദേശങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്.