കമാൻ്റോമുഖം സ്ലൂയിസ് ബീം തകർന്നത്; അടിയന്തര തീരുമാനമായി
ചാഴൂർ : കമാൻ്റോമുഖം സ്ലൂയിസ് , സ്ലാബ്, ബീം തകർന്നത് പരിഹരിക്കാൻ അടിയന്തര തീരുമാനമായി. ഇതിനായുള്ള ഫണ്ട് കണ്ടെത്തി. 14 ലക്ഷം രൂപ താത്ക്കാലികമായി കമാൻ്റോമുഖം നിർമ്മിക്കാൻ ആവശ്യമുണ്ടെന്ന് ജില്ലാ കലക്ടർ തീരുമാനിച്ച സമിതി ആവശ്യപ്പെട്ടിരുന്നു. ചാഴൂർ അച്ചുതമേനോൻ കമ്മ്യൂണിറ്റി ഹാളിൽ സി.സി മുകുന്ദൻ എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ – ബ്ലോക്ക് – ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ പങ്കെടുത്തു. 14 ലക്ഷം രൂപയോളം വീതിച്ചു നൽകാമെന്ന് തീരുമാനിച്ചു. ഇത് പ്രകാരം തൃശൂർ ജില്ലാ പഞ്ചായത്ത് 4 ലക്ഷം, ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് 3 ലക്ഷം , അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് 2 ലക്ഷം, ചേർപ്പ് , പാറളം, ചാഴൂർ, താന്ന്യം, അന്തിക്കാട് ഗ്രാമപഞ്ചായത്തുകൾ 1 ലക്ഷം രൂപ വീതവുമാണ് നൽകാൻ തീരുമാനിച്ചത്.