HealthTHRISSUR

ലോക മുലയൂട്ടല്‍ വാരാചരണം സമാപിച്ചു

തൃശൂർ : ലോക മുലയൂട്ടല്‍ വാരാചരണം സമാപനപരിപാടി ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ആരോഗ്യകേരളം, തൃശൂര്‍ ഒബ്സ്റ്റട്രിക്ക് & ഗൈനക്കോളജി സൊസൈറ്റി, ഗവ.മെഡിക്കല്‍ കോളേജ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ചു. കളക്‌ട്രേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ മുഖ്യാതിഥിതിയായി.

ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.ശ്രീദേവി.ടി.പി., ജില്ലാ ആര്‍.സി.എച്ച്. ഓഫീസര്‍ ഡോ.ജയന്തി.ടി.കെ., ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.സജീവ് കുമാര്‍ പി, തൃശൂര്‍ ഒബ്സ്റ്റട്രിക്ക് & ഗൈനക്കോളജി സൊസൈറ്റി പ്രതിനിധി ഡോ.ശ്യാമ, ജില്ലാ മാസ്സ് മീഡിയ ഓഫീസര്‍ സന്തോഷ് കുമാര്‍.പി.എ. എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കളക്‌ട്രേറ്റിലെ സ്ത്രീ ജീവനക്കാര്‍ക്ക് ഡോ.ഹൃദ്യ ബോധവത്ക്കരണ ക്ലാസ്സ് നയിച്ചു. ജില്ലയില്‍ തയ്യാറാക്കിയ ബോധവത്ക്കരണ ലഘുലേഖ ജില്ലാ കലക്ടര്‍ പ്രകാശനം ചെയ്തു.

തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ പ്രവര്‍ത്തിക്കുന്ന സമഗ്ര മുലയൂട്ടല്‍ പരിപാലന കേന്ദ്രം (സി.എല്‍.എം.സി.) ലോക മുലയൂട്ടല്‍ വാരാചരണത്തിന്റെ ഭാഗമായി പൊതു ചടങ്ങും സി.എല്‍.എം.സി.യിലേക്ക് മുലപ്പാല്‍ ദാനം ചെയ്ത അമ്മമാരെ ആദരിക്കുന്ന പരിപാടിയും സംഘടിപ്പിച്ചു. ഉദ്ഘാടനം അവണൂര്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ തോമസ് തലക്കോടന്‍ നിര്‍വഹിച്ചു. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.സജീവ് കുമാര്‍ പി അധ്യക്ഷത വഹിച്ചു. ഗവ.മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.അശോകന്‍ എന്‍., ജില്ലാ ആര്‍.സി.എച്ച്. ഓഫീസര്‍ ഡോ.ജയന്തി.ടി.കെ. എന്നിവര്‍ വിശിഷ്ട സാന്നിദ്ധ്യമായി.

ന്യു മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഇന്‍ ചാര്‍ജ്ജ് ഡോ രാധിക എം, സി.എല്‍.എം.സി.നോഡല്‍ ഓഫീസര്‍ & നിയോനാറ്റോളജി വകുപ്പ് മേധാവി ഡോ.ഫെബി ഫ്രാന്‍സിസ്, ശിശുരോഗ വിഭാഗം വകുപ്പ് മേധാവി ഡോ.അജിത്ത് കുമാര്‍.വി.ടി, ഒ.പി.അനെക്‌സ് ഇന്‍ ചാര്‍ജ്ജ് ഡോ.ജാനകി മേനോന്‍, സി.എ.പി. പ്രൊഫ.ഡോ.ആനന്ദ കേശവന്‍, ചീഫ് നഴ്‌സിങ്ങ് ഓഫീസര്‍ ബിജി എം.എന്‍, ആര്‍.എം.ഒ. ഡോ.ഷാജി.യു.എ. തുടങ്ങിയവര്‍ സംസാരിച്ചു. സി.എല്‍.എം.സി.യില്‍ മുലപ്പാല്‍ ദാനം ചെയ്ത 27 അമ്മമാരെ സ്‌നേഹോപഹാരം നല്‍കി ആദരിച്ചു. പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന ഡോ.ഫെബിയേയും ടീമിനേയും ആദരിച്ചു. പരിപാടിക്ക് പിന്തുണ അറിയിക്കുന്നതിനായി തമ്പ് ഇംപ്രക്ഷന്‍ ബോര്‍ഡില്‍ ഏവരും വിരലടയാളം രേഖപ്പെടുത്തി പരിപാടികള്‍ക്ക് സമാപനം കുറിച്ചു.