GeneralTHRISSUR

തൃശൂര്‍- കുറ്റിപ്പുറം റോഡ്; അറ്റകുറ്റ പണികൾ പുരോഗമിക്കുന്നു

ജില്ലാ കലക്ടര്‍ നിര്‍മാണ പുരോഗതി വിലയിരുത്തി

തൃശൂര്‍- കുറ്റിപ്പുറം റോഡില്‍ 59.64 ലക്ഷം രൂപയ്ക്ക് ഭരണാനുമതി ലഭിച്ച അറ്റകുറ്റ പണികൾ പുരോഗമിക്കുന്നു. ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ നിര്‍മാണ പുരോഗതി വിലയിരുത്തുന്നതിന്റെ ഭാഗമായി പ്രദേശം സന്ദര്‍ശിച്ചു. നിലവില്‍ റോഡ് പൂര്‍ണമായും തകര്‍ന്ന ഭാഗങ്ങളില്‍ ജി.എസ്.ബി വിരിച്ച് നിരപ്പാക്കുന്ന പ്രവര്‍ത്തികള്‍ നടത്തിയിട്ടുണ്ട്. മഴ മാറി നില്‍ക്കുന്ന സമയങ്ങളില്‍ മെറ്റല്‍ ഉപയോഗിച്ച് കുഴിയടക്കുന്ന പ്രവര്‍ത്തികളും ടാറിങ് പ്രവര്‍ത്തികളും നടന്നുകൊണ്ടിരിക്കുന്നു. ഒരാഴ്ചകകം അറ്റകുറ്റപണികള്‍ പൂര്‍ത്തീകരിക്കുന്നതിന് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി.

തൃശൂർ- കുറ്റിപ്പുറം റോഡിന്റെ അറ്റകുറ്റ പണികളുടെ പുരോഗതി ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ വിലയിരുത്തുന്നു

തൃശൂര്‍ – കുറ്റിപ്പുറം സംസ്ഥാനപാത റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തീകരിക്കുന്നതിനായി 206.87 കോടി രൂപയുടെ ബാലന്‍സ് വര്‍ക്ക് എസ്റ്റിമേറ്റ് സാങ്കേതിക അനുമതിക്കായി സമര്‍പ്പിച്ചിട്ടുണ്ട്. ഓഗസ്റ്റ് 31 ഓടെ പ്രവര്‍ത്തി ടെന്‍ഡര്‍ ചെയ്യാനാകുമെന്ന് കെ.എസ്.ടി.പി അധികൃതര്‍ അറിയിച്ചു. സന്ദർശനത്തിൽ കെ.എസ്.ടി.പി ഉദ്യോഗസ്ഥർ സംബന്ധിച്ചു.