ആരോഗ്യപ്രവർത്തകർക്കെതിരെ അക്രമം നടന്നാൽ ആറ് മണിക്കൂറിനുള്ളിൽ എഫ് .ഐ ആർ ഫയൽ ചെയ്യണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം
ഡ്യൂട്ടിക്കിടെ ഏതേങ്കിലും ആരോഗ്യപ്രവർത്തകർക്കെതിരെ അക്രമം നടന്നാൽ ആറ് മണിക്കൂറിനുള്ളിൽ എഫ് .ഐ ആർ ഫയൽ ചെയ്യണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. എയിംസ് ഉൾപ്പടെയുള്ള കേന്ദ്ര സർക്കാർ ആശുപത്രികളിലെ ഡയറക്ടർമാർക്കും മെഡിക്കൽ സൂപ്രണ്ടുമാർക്കും രാജ്യത്തെ എല്ലാ മെഡിക്കൽ കോളേജുകളിലെയും പ്രിൻസിപ്പൾമാർക്കും ഡയറക്ടർ ജനറൽ ഓഫ് ഹെൽത്ത് സർവ്വീസസ് ( ഡി . ജി . എച്ച് .എസ് ) ഡോ. അതുൽ ഗോയൽ ഓഫീസ് മെമ്മോറാണ്ടം നൽകി. സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർക്കും മറ്റ് ആരോഗ്യപ്രവർത്തകർക്കുമെതിരെ ഈയിടെയായി അക്രമങ്ങൾ കൂടിവരുന്നു. നിരവധി ആരോഗ്യപ്രവർത്തകർക്ക് അവരുടെ ഡ്യൂട്ടിക്കിടെ ശാരീരിക പീഡനം ഉണ്ടായി. പലരും ഭീഷണിപ്പെടുത്തുകയും ആക്രമണത്തിന് വിധേയരാകുകയും ചെയ്തു. അക്രമണങ്ങളിൽ ഭൂരിഭാഗവും ചെയുന്നത് രോഗികളോ രോഗികളുടെ കൂടെയുള്ളവരോ ആണ്. ഇത് കണക്കിലെടുത്ത് ഡ്യൂട്ടിലായിരിക്കുമ്പോൾ ഏതെങ്കിലും ആരോഗ്യപ്രവർത്തകർക്കെതിരെ എന്തെങ്കിലും അക്രമം ഉണ്ടായാൽ സ്ഥാപനത്തിൻ്റെ തലവൻ എഫ്. ഐ .ആർ ഫയൽ ചെയ്യുന്നതിന് ഉത്തരവാദിയായിരിക്കുമെന്നും നോട്ടീസിൽ പറയുന്നു.