പെരുമ്പിലാവിലെ രാധാകൃഷ്ണന് സ്വപ്നഭവനമൊരുങ്ങുന്നു
കുന്നംകുളം : പെരുമ്പിലാവ് കുടമുക്കിൽ താമസിക്കുന്ന തലപ്പിള്ളി പറമ്പിൽ രാധാകൃഷ്ണന് ദുബൈ ഇൻകാസ് തൃശൂർ ജില്ല കമ്മിറ്റി നിർമിച്ചു നൽകുന്ന വീടിന്റെ (പൂർണ്ണ ചന്ദ്ര ഭവൻ ) തറക്കല്ലിടൽ മുൻ എം പി രമ്യഹരിദാസ് നിർവ്വഹിച്ചു. അമ്മയും ഭാര്യയും അടങ്ങുന്നതാണ് പെയ്ൻ്റിങ് ചിത്രകലാകാരനായ ദിനകല രാധാകൃഷണന്റെ കുടുംബം . ഏറെ നാളുകളായുള്ള ആഗ്രഹമായിരുന്നു സ്വന്തമായ് ഒരു വീട് എന്നത് . പുറംപോക്ക് ഭൂമിയിൽ താൽക്കാലികമായി നിർമ്മിച്ച ഷെഡിലായിരുന്നു താമസിച്ചിരുന്നത് . സ്ഥലത്തിനു പട്ടയം ലഭിച്ചിട്ടും വീടിനു പഞ്ചായത്തിൽ പലവട്ടം അപേക്ഷ നൽകിയിട്ടും പരിഗണിക്കാതിരുന്ന സാഹചര്യത്തിലായിരുന്നു ഇൻകാസ് കമ്മിറ്റിയിലേക്കു അപേക്ഷ സമർപ്പിക്കുന്നത്. കെ പി സി സി യുടെ 1000 ഭവനം പദ്ധതിയിലേക്ക് ഇൻകാസ് നിർമ്മിച്ചുനൽകുന്നതിൽ ഉൾപ്പെടുത്തിയാണ് രാധാകൃഷ്ണന് സ്വന്തമായ വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാകാൻ പോകുന്നത് .
കെ പി സി സി അംഗം ജോസഫ് ചാലിശ്ശേരി , കെ പി സി സി സെക്രട്ടറി സി സി ശ്രീമുകാർ , കെ പി സി സി അംഗം പാളയം പ്രദീപ് , യു ഡി എഫ് കുന്നംകുളം നിയോജക മണ്ഡലം കൺവീനർ അമ്പലപ്പാട്ട് മണികണ്ഠൻ, കടവല്ലൂർ മണ്ഡലം പ്രസിഡന്റ് ഫൈസൽ കാഞ്ഞിരപ്പിള്ളി , യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് മഹേഷ് തിപ്പിശ്ശേരി, നിർമ്മാണ കമ്മിറ്റി ചെയർമാൻ നാസർ കല്ലായി, ഇൻകാസ് ഒ ഐ സി സി തൃശൂർ ജില്ല കോർഡിനേഷൻ ചെയർമാൻ എൻ പി രാമചന്ദ്രൻ, ഇൻകാസ് ഒ ഐ സി സി ഗ്ലോബൽ കമ്മറ്റി അംഗം ഡോ. ഷാജി പി കാസ്മി എന്നിവർ സന്നിഹിതരായിരുന്നു. 6 മാസത്തിനുള്ളിൽ ഭവന നിർമ്മാണം പൂർത്തീകരിച്ചു നൽകുമെന്ന് നിർമ്മാണത്തിനു നേതൃത്വം നൽകുന്ന കോൺട്രാക്ട്റും , കണ്ടാണശ്ശേരി പഞ്ചായത്ത് യു ഡി എഫ് മെമ്പറുമായ ജയൻ പാണ്ടിയത്ത് പറഞ്ഞു.