കവിത – യാത്ര
രചന – ഗീതിക ലക്ഷ്മി
വിധി പറയും നാൾ ഇതാ അരികിലെത്തി യാത്രക്കായ് ഞാൻ ഒരുങ്ങി നിന്നു….
.. അനുവാദമൊന്നു ഞാൻ ചോദിച്ചുകൊണ്ട് എൻ ഹൃദയത്തിൻ വാതിൽ മെല്ലെ തുറന്നു….
.. വിറയർന്ന കൈകളാൽ മാറാല നീക്കി ഞാൻ ഓർമ്മതൻ നിലവറയിൽ മെല്ലെ പരതി…..
സന്ധ്യക്ക് തിരിവച്ചൊരു അരളി മര ചുവട്,,, കൽവിളക്കിൽ നെയ്തിരി അതാ കത്തി ജ്വലിക്കുന്നു…
പാവാട തുമ്പാൽ പാതി മറഞ്ഞൊരു പാദസ്വര നാദം പതിയെ മറയുന്നു..
കുറുമ്പ് നിറയും കരിമിഴികളിൽ പിന്നെ കുസൃതി നിറഞ്ഞില്ല.. നാണത്താൽ കൗമാരം കാതിൽ കിന്നാരം ചൊല്ലിയില്ല..
… പകരം നിറഞ്ഞു എൻ ഉടലാകെ അമ്മിഞ്ഞതൻ ഗന്ധം.. അറിഞ്ഞു ഞാൻ അമ്മതൻ നോവ്….
പ്രകൃതി,,, നീ തന്ന ശക്തി… മാതൃത്വം എന്ന മഹത്വം കീഴടക്കി എന്നെ ജീവിതമെന്ന കടങ്കഥയിലേക്ക്….
…. വിധേയത്വം ചോദ്യങ്ങളെ ആത്മഹുതി ചെയ്യിക്കുന്നു”.. ” ഉത്തരങ്ങൾ പുറത്തുവരാൻ കഴിയാതെ തടങ്കലിൽ ആകുന്നു….
… നിയന്ത്രണങ്ങൾ നിയമത്തെ കൊന്നൊടുക്കുന്നു.. നിസ്സഹായത എന്നെ സർവ്വം സഹയാക്കുന്നു….
യൗവനമേ നീ ഓടിമറഞ്ഞുവോ… കടമകൾ നിന്നെ കാൽ ചുവട്ടിൽ കുഴിച്ചു മൂടിയോ….
… ജരാനരകൾ എന്നെ താലോലിച്ചു തുടങ്ങി ജന്മാന്തരങ്ങൾ ജനിമൃതിതൻ കഥകൾ പറഞ്ഞു തുടങ്ങി…..
ദൂരെ,, അതാ എൻ വിധി മുഴങ്ങിടിന്നു..നേരമില്ല.. ഹേ,,,…ഞാൻ ഇതാ പോയിടിന്നു….
… ഓർമ്മതൻ മാറപ്പുകളെ ദൂരേക്കു മാറു… എന്നെ പുണർന്നിങ്ങനെ ഭാരമാക്കാതെ….
… ദൂരെ നിന്നൊരു വിളി എന്നെ തൊട്ടുണർത്തുന്നു.. സിരകളിൽ ഇതാ വീണ്ടും മാതൃത്വം നിറയുന്നു അമ്മിഞ്ഞതൻ വിങ്ങലിൽ മാറിടം ചുരക്കുന്നു….
..അവസാന ശ്വാസവും എൻ നെഞ്ചിലെ ചൂടും നിനക്കായ് നൽകുവാൻ എൻ മകളെ നീ അരികിൽ വരൂ നിൻ പാൽ മണത്തിൻ ഗന്ധം എന്നിൽ നിറയട്ടെ….
ഗീതിക ലക്ഷ്മി