എൻഫോസ്‌മെന്റ് സ്‌ക്വാഡ് പരിശോധന 40000രൂപ പിഴ ചുമത്തി
മാലിന്യസംസ്കരണം ശുചിത്വം പരിശോധിക്കുന്ന ജില്ലാ എൻഫോസ്‌മെന്റ് സ്‌ക്വാഡ് വാടാനപ്പിള്ളി, തളിക്കുളം പഞ്ചായത്തു കളിലെ സ്കൂളുകൾ, വ്യാപാരസ്ഥാപനങ്ങൾ, സ്നേഹതീരം ബീച് എന്നിവിടങ്ങളിൽ പരിശോധന നടത്തി. മാലിന്യസംസ്കരണത്തിൽ വീഴ്ച കണ്ടെത്തിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കടകൾ എന്നിവയ്ക്കു പിഴ ചുമത്തി. മാലിന്യം കത്തിക്കൽ, വലിച്ചെറിയൽ, സാനിറ്ററി മാലിന്യം അശാസ്ത്രീയമായി കൈകാര്യം ചെയ്യൽ എന്നിവ ശ്രദ്ധയിൽപെട്ടു. ആകെ 40000രൂപ പിഴ ചുമത്തി. വേണ്ട തുടർ നടപടികൾ എടുക്കാൻ പഞ്ചായത്ത് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. വഴിയോര മീൻ കച്ചവട കടയിൽ നിന്നും 40.8കിലോ നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകൾ സ്‌ക്വാഡ് പിടിച്ചെടുത്തു. സ്ഥാപങ്ങളിൽ പൊതു ശുചിത്വം ഉറപ്പ് വരുത്തണമെന്നു വീഴ്ചകൾ കണ്ടെത്തിയാൽ കർശന നടപടികൾ ഉണ്ടാകുമെന്നും സ്‌ക്വാഡ് അറിയിച്ചു. ജില്ലാ എൻഫോസ്‌മെന്റ് സ്‌ക്വാഡ് ടീം ലീഡർ രജിനേഷ് രാജൻ, ടീം അംഗം ദീപക് സി ആർ, വാടാനപ്പിള്ളി ഗ്രാമപഞ്ചായത്ത് അസി. സെക്രട്ടറി ടെസ്സി സി ഡി, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ ഷീന പി വി, ഹെൽത്ത് ഇൻസ്‌പെക്ടർ വിമോദ്, തളിക്കുളം ഗ്രാമപഞ്ചായത്ത് അസി. സെക്രട്ടറി ചന്ദ്രമണി ടി വി, ഹെൽത്ത് ഇൻസ്‌പെക്ടർ സിനി കെ എ എന്നിവർ പരിശോധനയിൽ ഉണ്ടായിരുന്നു.