KERALAMTHRISSUR

കേരള വന ഗവേഷണ സ്ഥാപനത്തില്‍ അവസരം

തൃശ്ശൂർ: കേരള വന ഗവേഷണ സ്ഥാപനത്തിലെ ഗവേഷണ പദ്ധതിയിലേക്ക് പ്രോജക്ട് അസിസ്റ്റന്റിനെ താല്‍ക്കാലികമായി നിയമിക്കുന്നു. യോഗ്യത ബി.എസ്.സി ബോട്ടണി/ പരിസ്ഥിതി ശാസ്ത്രം/ ഫോറസ്ട്രി/ പ്ലാന്റ് സയന്‍സ് എന്നിവയില്‍ ബിരുദം. അഭികാമ്യ യോഗ്യത വിത്ത് കൈകാര്യം ചെയ്യുന്നതിനുള്ള സാങ്കേതികതയില്‍ പരിചയം കൂടാതെ ഫീല്‍ഡ് ബോട്ടണിയിലും കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനുകളിലും പരിചയം. പ്രായപരിധി 2024 ജനുവരി 1 ന് 36 വയസ്സ്. പട്ടികജാതി പട്ടിക വര്‍ഗ്ഗക്കാര്‍ക്ക് അഞ്ചും മറ്റ് പിന്നോക്ക വിഭാഗക്കാര്‍ക്ക് മുന്ന് വര്‍ഷവും നിയമാനുസൃതമായ ഇളവ് ലഭിക്കും. ഉദ്യോഗാര്‍ത്ഥികള്‍ സെപ്തംബര്‍ 6 ന് രാവിലെ 10 ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കേരള വന ഗവേഷണ സ്ഥാപനത്തിന്റെ പീച്ചിയിലുള്ള ഓഫീസില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യുവില്‍ പങ്കെടുക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കായി www.kfri.res.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.