KERALAMTHRISSUR

സച്ചിദാനന്ദം കാവ്യോത്സവം സെപ്തം 7; 8 തിയ്യതി ഇരിങ്ങാലക്കുടയിൽ

തൃശൂർ: മലയാളത്തിൻ്റെ വിശ്വകവി കെ.സച്ചിദാനന്ദന് സഹൃദയരും സഹയാത്രികരും ശിഷ്യരും സാംസ്കാരിക പ്രവർത്തകരും ചേർന്നു നല്കുന്ന സ്നേഹാദരം ‘സച്ചിദാനന്ദം കാവ്യോത്സവം’ സെപ്തമ്പർ 7, 8 തിയ്യതികളിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ നടക്കും. ഇരിങ്ങാലക്കുട പൗരാവലിയും ക്രൈസ്റ്റ് കോളേജും കാവ്യശിഖ ഉൾപ്പെടെയുള്ള മുപ്പതോളം സാംസ്കാരിക സംഘടനകളും സ്ഥാപനങ്ങളുമാണ് ആതിഥേയത്വം വഹിക്കുന്നത്. എട്ടാം തിയ്യതി ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ.ആർ. ബിന്ദുവിൻ്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന കാവ്യമഹോത്സവം എം.മുകുന്ദൻ, സാറാ ജോസഫ്, പ്രൊഫ.കെ.വി.രാമകൃഷ്ണൻ,സുനിൽ പി ഇളയിടം, അശോകൻ ചരുവിൽ ,ടി.ഡി.രാമകൃഷ്ണൻ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യും.ഫാ.ജോയ് പീനിക്കപ്പറമ്പിൽ അനുഗ്രഹ പ്രഭാഷണവും ഫാ.ജോളി ആൻഡ്രൂസ്, ഫാ.ടെ ജി കെ.തോമസ്, പ്രൊ.കെ.ജെ.ജോസഫ് എന്നിവർ ഗുരു വന്ദനം നടത്തുകയും ചെയ്യും. സച്ചിദാനന്ദൻ്റെ പുതിയ പുതിയ പുസ്തകങ്ങളുടെ പ്രകാശനം നടക്കും. സി.പി.അബൂബക്കർ ,മുരളി ചീരോത്ത്,കരിവെള്ളൂർ മുരളി ,ഷീജ വക്കം, വി എസ്.ബിന്ദു, വിജയരാജമല്ലിക, വി.ഡി.പ്രേം പ്രസാദ്, എം എൻ വിനയകുമാർ എന്നിവർ പങ്കെടുക്കും.ഏഴാം തിയ്യതി ഒരു മണിക്ക് നടക്കുന്ന ‘കവിതയുടെ കലാശങ്ങൾ’ എൻ.എസ്.മാധവൻ ഉദ്ഘാടനം ചെയ്യും.പ്രൊഫ. സാവിത്രി ലക്ഷ്മണൻ മുഖ്യപ്രഭാഷണം നടത്തും. എട്ടാം തിയ്യതിയിലെ കാവ്യമഹോത്സവത്തിൽ പ്രിയനന്ദനൻ, ബിജു നായരങ്ങാടി, ഇ പി രാജഗോപാലൻ, എൻ രാജൻ തുടങ്ങിയവർ സംസാരിക്കും. കാവ്യമഴയിൽ റഫീഖ് അഹമ്മദ്, കെ ആർ ടോണി, വി ജി തമ്പി, അൻവർ അലി, എസ് ജോസഫ്, എൻ.പി. ചന്ദ്രശേഖരൻ,ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, ശ്രീകുമാർ കരിയാട്, ബാലു പത്മിനി നാരായണൻ, എം ആർ വിഷ്ണുപ്രസാദ്, സുകുമാരൻ ചാലിഗദ്ദ, ഇ സന്ധ്യ, അസീം താന്നിമൂട്, നിഷ നാരായണൻ, ജിതേഷ് വേങ്ങൂ,ർ ബിജു റോക്കി ആദി തുടങ്ങിയവർ സംസാരിക്കും . എട്ടാം തീയതി വൈകുന്നേരം അഞ്ചുമണിക്ക് സച്ചിദാനന്ദനും എം സ്വരാജും തമ്മിലുള്ള കാവ്യ സംവാദം കാവ്യോത്സവത്തിലെ ഏറ്റവും ശ്രദ്ധേയമായ പരിപാടിയാണ്. കാവ്യോത്സവത്തിന് മുന്നോടിയായി ആറാം തിയ്യതി മുതൽ പുസ്തകോത്സവം നടക്കും. മുപ്പതോളം പ്രധാനപ്പെട്ട പ്രസാധകർ പങ്കെടുക്കും. പ്രിൻസിപ്പാൾ ഫാ.ജോളി ആൻഡ്രൂസ് ഉദ്ഘാടനം ചെയ്യും. ബിജു ബാലകൃഷ്ണൻ മുഖ്യാതിഥിയാവും. ക്യാമ്പസ് കവികളും മുതിർന്ന കവികളും പങ്കെടുക്കുന്ന കാവ്യമേളത്തിൽ ഇരുപതോളം കവികൾ പങ്കെടുക്കും. ഏഴാം തിയ്യതി നടക്കുന്ന കവിതയിലെ കലാശങ്ങൾ എന്ന സെമിനാറിൽ സച്ചിദാനന്ദൻ കവിതകളെ ആസ്പദമാക്കി ഡോ.അജയ് നാരായണൻ, ശ്രീനന്ദിനി സജീവ്, ദർശന, ജിബിൽ പെരേര, ജയറാം വാഴൂർ, ഡോ.പി.സജീവ് കുമാർ, റീബ പോൾ, റെജില ഷെറിൻ, ചാക്കോ ഡി അന്തിക്കാട്, ജെയ്ന ചക്കാമoത്തിൽ തുടങ്ങിയവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. മൂന്ന് ദിവസങ്ങളിൽ ഇരുപതിലേറെ സെഷനുകളിലായി നൂറിൽപ്പരം എഴുത്തുകാർ പങ്കെടുക്കും.