ആദ്യത്തെ ഡിജിറ്റൽ സാക്ഷരത പഞ്ചായത്തായി നെന്മണിക്കര
പുലക്കാട്ടുകര : തൃശൂർ ജില്ലയിലെ ആദ്യത്തെ ഡിജിറ്റൽ സാക്ഷരത പഞ്ചായത്തായി നെന്മണിക്കര ഗ്രാമപഞ്ചായത്ത് ജില്ലാതല പ്രഖ്യാപനം പുലക്കാട്ടുകര ഏദൻ ഗാർഡൻ ഓഡിറ്റോറിയത്തിൽ കെ.കെ. രാമചന്ദ്രൻ എം. എൽ. എ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി എസ് ബൈജു അധ്യക്ഷനായി. ഹരിതകർമ്മ സേന പ്രവർത്തകർക്ക് ബോണസും ഓണക്കോടിയും നൽകി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിൻസ് മുഖ്യാതിഥിയായി.
മാലിന്യമുക്ത നവകേരളം പദ്ധതിയിൽ മാതൃകാപരമായ പ്രവർത്തനo നടത്തിയതിന് നെന്മണിക്കര ഫാമിലി ഹെൽത്ത് സെൻ്ററില ജെ. എച്ച്. ഐ അരുണിനെ ആദരിച്ചു. പഠിതാക്കൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ പി.എം ഷഫീക്ക് നിർവഹിച്ചു. ആദ്യമായി സർവ്വെ പൂർത്തികരിച്ചവർക്കും ആദ്യ ഡിജിറ്റൽ സാക്ഷരത വാർഡിനുള്ള ആദരവ് ബ്ലോക്ക് പഞ്ചായത് പ്രസിഡന്റ് നിർവഹിച്ചു.
അളഗപ്പനഗർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. രാജേശ്വരി, തൃക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹൻദാസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല മനോഹരൻ ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. ജോസഫ് ടാജറ്റ്, ബ്ലോക്ക് സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ അഡ്വ.അൽജോ പുളിക്കൻ, ബ്ലോക്ക് മെമ്പർ പോൾസൻ തെക്കു പീടിക, സ്റ്റാൻിങ് കമ്മിറ്റി ചെയർമാൻ മാരായ സജിൻ മേലേടത്ത്, ഭദ്രമനു, കെ.വ.ഷാജു, സി.ഡി എസ് ചെയർപേഴ്സൻ സിന്ധു സുബ്രമണ്യൻ, ആർ. എസ്. ജി. എ പ്രോജക്റ്റ് മാനേജർ ശ്രുതി, ലിജ രാജ്, ബ്ലോക്ക് കോർഡിനേറ്റർ അശ്വതി, മറ്റു ജനപ്രതിനിധികൾ, ഡിജി സാക്ഷരത പഠിതാക്കൾ, വളൻ്റിയേഴ്സ്, ജീവനക്കാർ, പൊതുപ്രവർത്തകർ എന്നിവർ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജലക്ഷ്മി റെനീഷ് സ്വാഗതവും ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ. അജിത നന്ദിയും പറഞ്ഞു.