നിങ്ങൾ പറയുന്നതെല്ലാം ഫോൺ കേൾക്കുന്നുണ്ട്
എന്തെങ്കിലും ഒരു ഉത്പ്പന്നം വാങ്ങുന്നതിനെക്കുറിച്ച് നിങ്ങൾ ആരോടെങ്കിലും പറയുകയോ ഫോണിൽ ഒന്ന് തിരയുകയോ ചെയ്താൻ ഉടൻതന്നെ പരസ്യങ്ങളുടെ ഒരു പ്രളയം തന്നെ നിങ്ങൾക്ക് മുന്നിലേയ്ക്ക് എത്താറില്ലേ. പലപ്പോഴും ഫോൺ ഇതെല്ലാം കേൾക്കുന്നുണ്ടെന്നും വിദഗ്ധർ പറയാറുണ്ട്. ഈ സംശയം ഇപ്പോൾ സ്ഥിരീകരിക്കുകയാണ്. സത്യത്തിൽ ഉപഭോക്താക്കൾ പറയുന്നത് കേൾക്കുന്നത് ഫോണല്ല, മറിച്ച് അതിനുള്ളിൽ നമ്മൾ ഇൻസ്റ്റോൾ ചെയ്യുന്ന സോഫ്റ്റുവെയറാണ്. വിവരങ്ങൾ ശേഖരിക്കാൻ ഫോണിൻ്റെ മൈക്രോഫോൺ ഉപയോഗിക്കുന്നതായി ഗൂഗിളും ഫെയ്സ്ബുക്കും ക്ലയൻ്റുകളായ സ്ഥാപനവും സമ്മതിച്ചിട്ടുണ്ട്. ഇതിനർത്ഥം, നിങ്ങൾ ഒരു പ്രോഡക്റ്റ് വാങ്ങുന്നതിനെക്കുറിച്ച് ആരോടെങ്കിലും സംസാരിച്ചാൽ അത് നിങ്ങളുടെ ഫോണും ശ്രദ്ധിക്കുന്നുണ്ട്. പിന്നെ എവിടെ നിന്ന് വാങ്ങാം എന്ന പരസ്യങ്ങളുടെ പ്രളയമായിരിക്കും. ഗൂഗിളിൽ നോക്കിയിട്ടുണ്ടാകുമെന്ന് കരുതി നിങ്ങൾ അത് ഉപേക്ഷിക്കും. എന്നാൽ ഇത് അങ്ങനെയല്ല. 404 മീഡിയ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ, നിങ്ങൾ തിരയുന്നത് മാത്രമല്ല, ഫോണിന് സമീപം നിങ്ങൾ സംസാരിക്കുന്നതും നിങ്ങൾക്ക് പരസ്യങ്ങൾ ലഭിക്കുമെന്ന് പറയുന്നു.