സ്വർഗീയ എൻ.എസ്. വേലായുധൻ തന്ത്രിയുടെ പ്രഥമ ശ്രാദ്ധ ദിനം ആചരിച്ചു
ഏങ്ങണ്ടിയൂർ: കേരളത്തിലും അയൽ സംസ്ഥാനങ്ങളിലുമായി നൂറിലേറെ ക്ഷേത്രങ്ങളുടെ തന്ത്രിയായി സേവനമനുഷ്ഠിച്ചിരുന്ന സ്വർഗീയ എൻ.എസ്. വേലായുധൻ തന്ത്രിയുടെ പ്രഥമ ശ്രാദ്ധ ദിനം സമുചിതമായി ആചരിച്ചു. രാവിലെ ഗണപതി ഹവനത്തോട് കൂടി ചടങ്ങുകൾക്ക് തുടക്കമായി.
തന്ത്രി അനുസ്മരണ യോഗത്തിൽ പ്രമുഖർ പ്രഭാഷണം നടത്തി. എൻ.കെ. അക്ബർ എംഎൽഎ, കേരള പ്രവാസി ക്ഷേമനിധി ചെയർമാൻ കെ.വി. അബ്ദുൾ ഖാദർ, കെ.പി.സി.സി. വർക്കിംഗ് പ്രസിഡണ്ട് ടി.എൻ. പ്രതാപൻ, ബി.ജെ.പി. ജില്ല വൈസ് പ്രസിഡണ്ട് ദയാനന്ദൻ മാമ്പുള്ളി എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി.
തന്ത്രിയുടെ അനുസ്മരണാർത്ഥം, ഗവ. ഫിഷറീസ് യു.പി. സ്കൂളിലെ കുട്ടികളുടെ പഠനേതര ചെലവുകൾക്ക് സഹായം നൽകുന്ന ‘തുല്യം’ പദ്ധതിയുടെ ഭാഗമായി, രണ്ട് കുട്ടികളുടെ സ്പോൺസർഷിപ് തുക ചടങ്ങിൽ കൈമാറി