വൈല്‍ഡ് സര്‍ക്യൂട്ട് ഉദ്ഘാടനം നാളെ
ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ ടൂറിസം സര്‍ക്യൂട്ടുകളില്‍ ആദ്യത്തെ വൈല്‍ഡ് സര്‍ക്യൂട്ടിന്റൈ ഉദ്ഘാടനം ലോകവിനോദ സഞ്ചാര ദിനമായ സെപ്റ്റംബര്‍ 27 രാവിലെ 9.30 ന് അളഗപ്പനഗര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റ് ഹാളില്‍ (ആമ്പല്ലൂര്‍) കെ കെ രാമചന്ദ്രന്‍ എം എല്‍ എ നിര്‍വ്വഹിക്കും. ഡിറ്റിപിസി ചെയര്‍മാന്‍ ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിന്‍സ്, മേയര്‍ എം കെ വര്‍ഗീസ്, കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ആര്‍ രഞ്ജിത്ത്, അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ രാജേശ്വരി, ഡിറ്റിപിസി എക്‌സിക്യൂട്ടീവ് അംഗങ്ങളായ പി എന്‍ സുരേന്ദ്രന്‍, കെ ആര്‍ രവി, ടി വി സുനില്‍കുമാര്‍, ജനീഷ് പി ജോസ്, പി ഗോപിനാഥ്, എന്‍ വി വൈശാഖന്‍, വരന്തരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിത സൂധാകരന്‍, പീച്ചി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ വി ജി അനില്‍കുമാര്‍, ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ സജിത് എം എന്‍, ഡിറ്റിപിസി സെക്രട്ടറി സി വിജയ് രാജ് തുടങ്ങിയവര്‍ സംബന്ധിക്കും. ചിമ്മിനി ഡാമും ചിമ്മിനി വനപ്രദേശവും ഉള്‍പ്പെടുന്നതാണ് സര്‍ക്യൂട്ട്. ചൂരതള വെള്ളച്ചാട്ടവും കുട്ടവഞ്ചിയാത്രയും ആസ്വദിച്ച ശേഷം ബാംബു റിസര്‍ച്ച് സെന്ററും മരോട്ടിച്ചാല്‍ വെളളച്ചാട്ടവും പീച്ചി ഡാമും കണ്ട് തിരിച്ച് വരുന്ന വിധത്തിലാണ് സര്‍ക്യൂട്ട് വിഭാവനം ചെയ്തിട്ടുളളത്.