KERALAM

18 കഴിഞ്ഞവർക്ക് ആധാർ ; ഫീൽഡ് വെരിഫിക്കേഷൻ നിർബന്ധം

തി​രു​വ​ന​ന്ത​പു​രം: 18 വ​യ​സ്സ്​​ ക​ഴി​ഞ്ഞ​വ​ർ പു​തു​താ​യി ആ​ധാ​റി​ന്​ അ​പേ​ക്ഷി​ക്കു​മ്പോ​ൾ ഫീ​ൽ​ഡ്​ വെ​രി​ഫി​ക്കേ​ഷ​ൻ നി​ർ​ബ​ന്ധ​മാ​ക്കി. നി​ല​വി​ൽ ഇ​ത്ത​രം അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കു​മ്പോ​ൾ രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച്​ ആ​ധാ​ർ അ​നു​വ​ദി​ക്കു​ന്ന​താ​യി​രു​ന്നു രീ​തി. ഇ​നി മു​ത​ൽ വി​ല്ലേ​ജ്​ സെ​ക്ര​ട്ട​റി​യോ ത​ദ്ദേ​ശ സെ​ക്ര​ട്ട​റി​യോ അ​പേ​ക്ഷ​ക​ന്‍റെ പ​ശ്ചാ​ത്ത​ല സ്ഥി​രീ​ക​ര​ണം ന​ട​ത്തു​ന്ന​തി​ന്​ ഫീ​ൽ​ഡ്​ വി​സി​റ്റ്​ ന​ട​ത്ത​ണം.ഈ ​റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലേ ആ​ധാ​ർ അ​നു​വ​ദി​ക്കൂ. ആ​ധാ​ർ ദു​രു​പയോഗം വർധിക്കുന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ ന​ട​പ​ടി​ക​ൾ ക​ർ​ശ​ന​മാ​ക്കു​ന്ന​ത്. അ​പേ​ക്ഷി​ക്കു​ന്ന ഘ​ട്ട​ങ്ങ​ളി​ൽ വി​വ​ര​ങ്ങ​ൾ കേ​​ന്ദ്ര​സ​ർ​ക്കാ​റി​ന്‍റെ പോ​ർ​ട്ട​ലി​ലേ​ക്കാ​ണ്​ എ​ത്തു​ക. വെ​രി​ഫി​ക്കേ​ഷ​നാ​യി സ​ബ്ക​ല​ക്ട​ർ​മാ​ർ​ക്ക്​ തി​രി​കെ​യെ​ത്തും. സ​ബ്​ ക​ല​ക്ട​ർ​മാ​രാ​ണ്​ വി​ല്ലേ​ജ്​ ഓ​ഫി​സ​ർ​മാ​രും ത​ദ്ദേ​ശ സെ​ക്ര​ട്ട​റി​മാ​രും വ​ഴി ഫീ​ൽ​ഡ്​ വെ​രി​ഫി​ക്കേ​ഷ​ൻ ന​ട​ത്തി റി​പ്പോ​ർ​ട്ട്​ തി​രി​കെ സ​മ​ർ​പ്പി​ക്കു​ക. അ​പേ​ക്ഷ സ​മ​യ​ത്ത് ന​ൽ​കി​യ രേ​ഖ​ക​ളു​ടെ ആ​ധി​കാ​രി​ക​ത​യും ഈ ​ഘ​ട്ട​ത്തി​ൽ ഉ​റ​പ്പാ​ക്കും. എ​റ​ണാ​കു​ളം, തൃ​ശൂ​ർ ജി​ല്ല​ക​ളി​ൽ ത​ദ്ദേ​ശ സെ​ക്ര​ട്ട​റി​മാ​രും ബാ​ക്കി​ ജി​ല്ല​ക​ളി​ൽ വി​ല്ലേ​ജ് ഓ​ഫി​സ​ർ​മാ​രു​മാ​ണ് സ്ഥി​രീ​ക​ര​ണം ന​ട​ത്തു​ന്ന​ത്. വിദേശ മലയാളികൾ എൻറോൾമെന്റ്‌ നടത്തിയ ശേഷം വിദേശത്തേക്ക് തിരിച്ചുപോകുംമുമ്പ്‌, ബന്ധപ്പെട്ട വില്ലേജ് ഓഫീസുകളിലോ/തദ്ദേശ  സ്ഥാപനങ്ങളിലോ രേഖകൾ ഹാജരാക്കണം. ഫീൽഡ് വെരിഫിക്കേഷൻ സമയമാകുമ്പോൾ നാട്ടിലില്ലെങ്കിൽ ഈ ക്രമീകരണം സഹായകമാവും.