ആര് ഡി; നിക്ഷേപകര്‍ പാസ്ബുക്ക് രേഖപ്പെടുത്തലുകള്‍ പരിശോധിച്ച് ബോധ്യപ്പെടണം
ആര്.ഡി നിക്ഷേപകര്‍ക്ക് അംഗീകൃത ഏജന്റുമാര്‍ മുഖേനയോ, നേരിട്ടോ പോസ്റ്റോഫീസില്‍ നിക്ഷേപം നടത്താം. ഏജന്റ് മുഖേന നിക്ഷേപിക്കുന്നവര്‍ ഇന്‍വെസ്റ്റേഴ്സ് കാര്‍ഡില്‍ ഏജന്റിന്റെ കയ്യോപ്പ് വാങ്ങിസൂക്ഷിക്കണം. എന്നാല്‍ നിക്ഷേപകന് നല്കിയ തുക പോസ്റ്റോഫീസില്‍ ഒടുക്കിയതിനുള്ള ആധികാരിക രേഖ പോസ്റ്റ്മാസ്റ്റര്‍ ഒപ്പിട്ട് സീല്‍ വച്ച് നല്കുന്ന പാസ്ബുക്ക് മാത്രമാണ്. അതിനാല്‍ എല്ലാ മാസവും തുക നല്‍കുന്നതിന് മുന്‍പ് പാസ്സ്ബുക്കില്‍ യഥാസമയം രേഖപ്പെടുത്തലുകള്‍ വരുത്തിയിട്ടുണ്ടെന്ന് നിക്ഷേപകര്‍ പരിശോധിച്ച് ബോധ്യപ്പെടേണ്ടതാണെന്ന് ദേശീയ സമ്പാദ്യ പദ്ധതി ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.