മൃഗസംരക്ഷണ വകുപ്പിൽ നിയമനം
തൃശ്ശൂർ: തൃശ്ശൂർ ജില്ലയിൽ മൃഗസംരക്ഷണ വകുപ്പിന് കീഴിൽ വിവിധ ബ്ലോക്കുകളിൽ രാത്രികാലങ്ങളിൽ കർഷകന്റെ വീട്ടുപടിക്കൽ അത്യാഹിത മൃഗചികിത്സ സേവനം നൽകുന്നതിനായി (വൈകീട്ട് 6 മുതൽ രാവിലെ 6 വരെ മതിലകം, പഴയന്നൂർ ബ്ലോക്കുകളിൽ രാത്രി 8 മണി മുതൽ തൊട്ടടുത്ത ദിവസം രാവിലെ 9 മണി വരെ) ഓരോ വെറ്ററിനറി സർജന്മാരെ താത്ക്കാലികമായി കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. നിയമനം 90 ൽ കുറഞ്ഞ ദിവസത്തേയ്ക്കായിരിക്കും. വെറ്ററിനറി സർജനായി നിയമിക്കപ്പെടുന്നതിനുളള യോഗ്യത വെറ്ററിനറി സയൻസിൽ ബിരുദം, വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷൻ ഉണ്ടായിരിക്കണം. വിരമിച്ചവർക്കും അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് സർക്കാർ ഉത്തരവ് പ്രകാരമുള്ള വേതനം ലഭിക്കും. ബ്ലോക്കുകളിൽ രാത്രികാല വെറ്ററിനറി ഡോക്ടർമാരുടെ സഹായികളായി ഓരോ ഡ്രൈവർ കം അറ്റന്റന്റുമാരേയും നിയമിക്കുന്നു. ഡ്രൈവർ കം അറ്റെന്ററായി തെരഞ്ഞെടുക്കപ്പെടുന്നതിനുളള യോഗ്യത എസ്എസ്എൽസി പാസായവരും എൽഎംവി ലൈസൻസ് ഉളളവരുമായിരിക്കണം. മൃഗപരിപാലനത്തിലുളള പരിചയം അഭിലഷണീയ യോഗ്യതയായി കണക്കാക്കും. ഉദ്യോഗാർത്ഥികൾ തൃശ്ശൂർ അയ്യന്തോൾ സിവിൽ സ്റ്റേഷൻ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ ഒക്ടോബർ 7 ന് രാവിലെ 10.30 ന് വെറ്ററിനറി ഡോക്ടർമാർക്കായുളള അഭിമുഖത്തിനും അന്നേ ദിവസം ഉച്ചയ്ക്ക് 2 ന് ഡ്രൈവർ കം അറ്റന്റന്റുമാർക്കുള്ള അഭിമുഖത്തിനായും ബന്ധപ്പെട്ട രേഖകൾ സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്കായി ഫോൺ: 0487 2361216.