എന്യൂമറേറ്റര്‍മാര്‍ക്കുള്ള പരിശീലനം നടത്തി
തൃശ്ശൂര്‍: ഇരുപത്തിയൊന്നാം ദേശീയ കന്നുകാലി സെന്‍സസ്സ് 2024 ഒക്ടോബര്‍ മാസം മുതല്‍ 2024 ഡിസംബര്‍ മാസം വരെ നടത്തപ്പെടുന്നു. ഇതുമായി ബന്ധപ്പെട്ട് തൃശ്ശൂര്‍ ജില്ലയിലെ വിവര ശേഖരണത്തിനായി തെരഞ്ഞെടുക്കുന്ന എന്യൂമറേറ്റര്‍മാര്‍ക്കുള്ള പ്രാഥമിക പരിശീലനത്തിന്റെ ഉദ്ഘാടനം ജില്ലാ ആസൂത്രണ ഭവന്‍ ഹാളില്‍ തൃശ്ശൂര്‍ ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോക്ടര്‍ ജെസ്സി സി. കാപ്പന്‍ നിര്‍വ്വഹിച്ചു. സെന്‍സസ്സിൻ്റെ ജില്ലാ നോഡല്‍ ഓഫീസറായ ഡോ. ജിതേന്ദ്ര കുമാര്‍ കെ.ബി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കുടുംബശ്രീ തൃശ്ശൂര്‍ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. യു. സലില്‍, കുടുംബശ്രീ എഡി എം സി എ. സിജു കുമാര്‍, ക്ഷീര വികസന വകുപ്പ് ചേര്‍പ്പ് എസ്ഡിഇഒ സെറിന്‍ പി. ജോര്‍ജ്ജ്, മൃഗസംരക്ഷണ വകുപ്പിലെ ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു. ഡോ. സുബിന്‍ കോലടി, പി.പി ആനന്ദന്‍ എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു. കുടുംബശ്രീ മുഖാന്തരമുള്ള പശു സഖി ഹെല്‍പ്പ് പ്രവര്‍ത്തകര്‍, ക്ഷീരവികസന വകുപ്പ് മുഖാന്തരമുള്ള ഡയറി പ്രൊമോട്ടേഴ്സ്, വുമണ്‍ ക്യാറ്റില്‍ കെയര്‍ വര്‍ക്കേഴ്സ് എന്നിവര്‍ക്കാണ് പരിശീലനം നല്‍കിയത്.