Health

അന്താരാഷ്ട്ര വയോജന ദിന വാരാചരണം: ബോധവത്കരണ ക്ലാസ്സ് നടത്തി

സാമൂഹ്യനീതി വകുപ്പും ഇരിങ്ങാലക്കുട മെയിന്റനന്‍സ് ട്രൈബ്യൂണലും മാപ്രാണം ഹോളി ക്രോസ്സ് ഹയര്‍ സെക്കന്ററി സ്‌കൂളും സംയുക്തമായി ‘മുതിര്‍ന്നവരുടെ സംരക്ഷണം നമ്മുടെ സാമൂഹിക ഉത്തരവാദിത്വം’എന്ന വിഷയത്തെ ആസ്പദമാക്കി ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട ആര്‍ഡിഒ ആന്റ് മെയിന്റനന്‍സ് ട്രൈബ്യൂണല്‍ എം കെ ഷാജി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഹോളി ക്രോസ്സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പി എ ബാബു അധ്യക്ഷപ്രഭാഷണം നടത്തി. സാമൂഹ്യനീതി വകുപ്പ് ഇരിങ്ങാലക്കുട മെയിന്റനന്‍സ് ട്രൈബ്യൂണല്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് മാര്‍ഷല്‍ സി രാധാകൃഷ്ണന്‍ വയോജന ക്ഷേമംത്തില്‍ ബോധവല്‍ക്കരണ ക്ലാസ്സ് എടുത്തു. നൂറില്‍പ്പരം വിദ്യാര്‍ത്ഥികള്‍ ബോധവത്കരണ പരിപാടിയില്‍ പങ്കെടുക്കുകയും സംവദിക്കുകയും ചെയ്തു. ബോധവല്‍ക്കരണ ക്ലാസില്‍ ‘വയോജന സംരക്ഷണ പ്രതിജ്ഞ’ വിദ്യാര്‍ത്ഥികള്‍ ഏറ്റു ചൊല്ലി.

എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ എം പി ഗംഗ, ഇരിങ്ങാലക്കുട ആര്‍ഡിഒ ഓഫീസ് ജൂനിയര്‍ സൂപ്രണ്ട് കെ ബിന്ദു, സെക്ഷന്‍ ക്ലാര്‍ക്ക് പി ആര്‍ രജിത, മാപ്രാണം ഫസ്റ്റ് അസിസ്റ്റന്റ് എച്ച്‌സിഎച്ച്എസ്എസ് സുഭാഷ് പാനിക്കുളം, എച്ച്എസ്എസ്ടി ജൂനിയര്‍ പി ഒ നിപ്‌സി തുടങ്ങിയവര്‍ സംസാരിച്ചു.