KERALAM

വനിതകള്‍ക്കായി സംരഭകത്വ വികസന പരിശീലനം

കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ കൊല്ലം, പത്തനംതിട്ട, തൃശ്ശൂര്‍, ഇടുക്കി, കോട്ടയം, വയനാട്, പാലക്കാട്, മലപ്പുറം എന്നീ എട്ടു ജില്ലകളിലായി 18 നും 45 നും മദ്ധ്യേ പ്രായമുള്ള വനിതകള്‍ക്കായി സംരംഭകത്വ വികസന പരിശീലന പരിപാടികള്‍ നടത്തുന്നു. ആറ് ദിവസം നീണ്ടു നില്‍ക്കുന്ന പരിശീലന പരിപാടിയില്‍ ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന യോഗ്യരായ 20 പേരെ പരിശീലനത്തിനായി തെരെഞ്ഞെടുക്കും. യോഗ്യത പത്താം ക്ലാസ്സ്. അവിവാഹിതര്‍, വിവാഹമോചിതര്‍, അവിവാഹിതരായ അമ്മമാര്‍, സാമ്പത്തികമായി പിന്നോക്കവും നിലവില്‍ തൊഴില്‍ ഇല്ലാത്തവര്‍ക്കും മുന്‍ഗണന നല്‍കും. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് 1,200 രൂപ യാത്രാബത്ത ലഭിക്കും. പരിശീലനത്തിന് താല്‍പര്യമുള്ളവര്‍ വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ (പേര്, മേല്‍ വിലാസം, ഫോണ്‍ നമ്പര്‍, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം, നിലവില്‍ ഏതെങ്കിലും തൊഴില്‍ ഉണ്ടെങ്കില്‍ ആ വിവരം, വാര്‍ഷിക കുടുംബ വരുമാനം എന്നിവ രേഖപ്പെടുത്തേണ്ടതാണ്), രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ഐ.ഡി പ്രൂഫ് പകര്‍പ്പ് (ആധാര്‍, വോട്ടേഴ്‌സ് ഐ.ഡി) ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ്, വിദ്യാഭ്യാസ യോഗ്യതയുടെയും റേഷന്‍ കാര്‍ഡിന്റെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ സഹിതം എറണാകുളം മേഖലാ ഓഫീസില്‍ ഒക്ടോബര്‍ 29 ന് മുന്‍പായി സമര്‍പ്പിക്കണം. അപേക്ഷ അയയ്‌ക്കേണ്ട വിലാസം- മേഖലാ മാനേജര്‍, കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍, മേഖലാ ഓഫീസ്, മാവേലി റോഡ്, ഗാന്ധിനഗര്‍, കടവന്ത്ര പി.ഒ. കൂടുതല്‍ വിവരങ്ങള്‍ക്കായി ഇ-മെയില്‍ [email protected] ഫോണ്‍: 9496015008, 9496015011.