ഇന്ദിര ഗാന്ധി രക്തസാക്ഷിത്വ ദിനം നെട്ടിശ്ശേരിയിൽ നടത്തി
നെട്ടിശ്ശേരി: ഇന്ദിര ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണം നെട്ടിശ്ശേരിയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തി. കാർഷിക സർവ്വകലാശാല മുൻ ജോയിൻ്റ് രജിസ്ട്രാർ വി ബാലഗോപാലൻ ഉദ്ഘാടനം നിർവഹിച്ചു. യൂത്ത് കോൺഗ്രസ് നേതാവ് ജെൻസൻ ജോസ് കാക്കശ്ശേരി അദ്ധ്യക്ഷത വഹിച്ചു. ദളിത് ഡെവലപ്പ്മെൻ്റ് ഫെഡറേഷൻ ജില്ലാ സെക്രട്ടറി ശശി നെട്ടിശ്ശേരി മുഖ്യ പ്രഭാഷണം നടത്തി. ടി ശ്രീധരൻ, യു വിജയൻ, കെ മാധവൻ, കെ കെ ജോർജ്ജ്, സി പഴനിമല, സിൻ്റോമോൾ സോജൻ, ഒ ഹരിദാസ്, സി ബി വിപിൻ, സോജൻ സി ഡേവിസ്, രോഹിത്ത് നന്ദൻ, വേണു എന്നിവർ നേതൃത്വം നൽകി. എൻ്റെ അവസാന ശ്വാസം വരെ ഞാൻ സേവനത്തിൽ തുടരും, ഞാൻ മരിക്കുമ്പോൾ, എൻ്റെ ഓരോ തുള്ളി രക്തവും ഇന്ത്യയെ ഉത്തേജിപ്പിക്കുകയും, ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് സധൈര്യം പറഞ്ഞ ദേശീയ താൽപര്യം സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുത്ത് സ്വന്തം അംഗരക്ഷകരിൽ നിന്നും വെടിയേറ്റ് രാജ്യത്തിന് വേണ്ടി ജീവൻ ബലിനൽകിയ മുൻ പ്രധാനമന്ത്രി ഇന്ത്യയുടെ ഉരുക്കു വനിത ഇന്ദിര ഗാന്ധി നമ്മെ വിട്ടു പിരിഞ്ഞിട്ട് 40 വർഷം തികയുകയാണ്. എന്നിട്ടും ഇന്നും ഇന്ത്യയിൽ ഓർമ്മകളിലൂടെ ജ്വലിക്കുന്നു. അതെ ഇന്ത്യ ജ്വലിക്കുന്നു ഇന്ദിരയിലൂടെ… എന്ന് പ്രാസംഗികർ ഓർമിപ്പിച്ചു.