ചേലക്കര ഉപതെരെഞ്ഞെടുപ്പ്; ഉദ്യോഗസ്ഥരുടെ രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി
ചേലക്കര നിയോജകമണ്ഡലത്തിലേക്കുള്ള നവംബര്‍ 13 ലെ ഉപതെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിങ് ഡ്യൂട്ടിക്ക് നിയോഗിച്ച ഉദ്യോഗസ്ഥരുടെ രണ്ടാം ഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി. പോളിങ് ഡ്യൂട്ടിക്ക് നിയോഗിച്ച ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍, പോസ്റ്റിങ്ങ് എന്നിവ ഓര്‍ഡര്‍ സോഫ്‌റ്റ്വെയറില്‍ (https://order.ceo.kerala.gov.in/) ലഭിക്കും. തൃശ്ശൂര്‍, വടക്കാഞ്ചേരി, കുന്ദംകുളം എന്നീ നിയമസഭാ മണ്ഡലങ്ങളില്‍ ഉള്‍പ്പെട്ട സ്ഥാപനമേധാവികള്‍ തങ്ങളുടെ കാര്യാലയത്തിലെ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടി ഉണ്ടോ എന്ന് ഓര്‍ഡര്‍ സോഫ്‌റ്റ്വെയര്‍ പരിശോധിച്ച് ഉറപ്പുവരുത്തണം. ഉത്തരവുകള്‍ ഡൌണ്‍ലോഡ് ചെയ്ത് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നല്‍കി ഓര്‍ഡര്‍ സോഫ്‌റ്റ്വെയറില്‍ (ഓര്‍ഡര്‍ സേര്‍വ്ഡ് സ്റ്റാറ്റസ്) രേഖപ്പെടുത്തണം.
മൈക്രോ ഒബ്‌സര്‍വര്‍, പ്രിസൈഡിംഗ് ഓഫീസര്‍, ഫസ്റ്റ് പോളിംഗ് ഓഫീസര്‍, പോളിംഗ് ഓഫീസര്‍ എന്നിവര്‍ക്ക് നവംബര്‍ 6, 7 തീയതികളില്‍ പരിശീലനം നടക്കും. ഉദ്യോഗസ്ഥരുടെ ഉത്തരവില്‍ രേഖപ്പെടുത്തിയിട്ടുള്ള ട്രെയിനിംഗ് സെന്ററുകളില്‍ നിശ്ചയിച്ച സമയക്രമപ്രകാരം ക്ലാസ്സുകളില്‍ നിര്‍ബന്ധമായും പങ്കെടുക്കേണ്ടതാണെന്ന് ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ അറിയിച്ചു.