നാട്ടിക ശ്രീനാരായണ കോളേജിൽ കൊയ്ത്തുത്സവം ആഘോഷിച്ചു
നാട്ടിക ശ്രീനാരായണ കോളേജിലെ എൻ എസ് എസ് യൂണിറ്റുകളുടേയും നാട്ടിക കൃഷിഭവൻ്റെയും നന്ദിനി കൃഷിക്കൂട്ടത്തിൻ്റെയും ആഭിമിമുഖ്യത്തിൽ ആരംഭിച്ച കരനെൽകൃഷിയുടെ കൈയ്ത്തുൽസവം നടത്തി. കൃഷി ഓഫീസർ ശ്രീമതി ശുഭ എൻ.വി.യുടെ അധ്യക്ഷതയിൽ ചേർന്ന കൊയ്തുൽസവം നാട്ടിക 5ാം വാർഡ് മെമ്പർ സുരേഷ് ഇയ്യാനി ഉത്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപാൾ ഡോ. ജയ പി. എസ് മുഖ്യാഥിതിയായി. “ഞങ്ങളും കൃഷിയിലേക്ക്”എന്ന പദ്ധതിയിൽ കാർഷിക സംസ്കാരം വിദ്യാർത്ഥികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ കരനെൽകൃഷി മണ്ണിൽ പൊന്നുവിളയിക്കുക തന്നെയായിരുന്നു. മനുരത്ന എന്ന വിത്തിനം ആയിരുന്നു കോളേജിനോട് ചേർന്ന് ഒരുക്കിയ പാടത്ത് വിതച്ചത്. കൊയ്ത്തും മെതിക്കലും വിദ്യാർത്ഥികൾക്ക് വേറിട്ടൊരു അനുഭവം തന്നെയായി. എൻ. എസ്. എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. രമ്യ വി. കെ, ശ്രീമതി ബബിത ബി, എൻ. എസ്. എസ്. വൊളൻ്റിയേഴ്സായ മിസ്റിയ, നസ്റിൻ തുടങ്ങിയവർ സംസാരിച്ചു.