THRISSUR

ചേലക്കര ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർഥി യൂ ആർ പ്രദീപ് വിജയിച്ചു

ചേലക്കര ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർഥി യൂ ആർ പ്രദീപ് 12,201 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. രാഷ്ട്രീയത്തിനപ്പുറം ചേലക്കര മണ്ഡലത്തിലെ ജനങ്ങളുമായി വ്യക്തിബന്ധമുള്ള നേതാവാണ് യു ആർ പ്രദീപ്‌. 2016 മുതൽ 2021 വരെ അഞ്ചുവർഷം ചേലക്കരയുടെ എംഎൽഎയായിരുന്നു അദ്ദേഹം. 1997 മുതൽ സിപിഐഎമ്മിൻ്റെ സജീവ പ്രവർത്തകനാണ്. എംഎൽഎയായിരിക്കെ നടത്തിയ വികസന പ്രവർത്തനങ്ങളും ജനകീയനായ നേതാവ് എന്നതും യുആർ പ്രദീപിൻ്റെ വിജയത്തിന് വഴിയൊരുക്കി.