റേഷന്‍ കാര്‍ഡ് മുന്‍ഗണനാ വിഭാഗത്തിലേക്ക് തരം മാറ്റം; അപേക്ഷ ക്ഷണിച്ചു
ഒഴിവാക്കല്‍ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം റേഷന്‍കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് (പി.എച്ച്.എച്ച് – പിങ്ക്) തരം മാറ്റുന്നതിന് അക്ഷയകേന്ദ്രം/ ജനസേവനകേന്ദ്രം മുഖേന ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിന് നവംബര്‍ 25 മുതല്‍ ഡിസംബര്‍ 10 വരെ സമയം അനുവദിച്ചതായി തൃശ്ശൂര്‍ ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
