GeneralKERALAMUAE

യു എ ഇ ദേശീയ ദിനം ; തൃശ്ശൂർ ഡി സി സി ഓഫിസിലും ആഘോഷം

തൃശൂർ: ഇൻകാസ്- ഓ.ഐ.സി.സി. തൃശൂർ ജില്ലാ കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ, യു.എ. ഇ. യുടെ 53- മതു ദേശീയ ദിനം. ( Eid Al Ethihad) തൃശൂർ ഡി.സി.സി ‘ ഓഫീസിൽ ആഘോഷിച്ചു . കേരള നിയമസഭ മുൻ സ്പീക്കർ അഡ്വ. തേറമ്പിൽ രാമകൃഷ്ണൻ കേക്കു മുറിച്ച് ഉദ്ഘാടനം ചെയ്തു. പ്രവാസി സമൂഹത്തിന് യു എ.ഇ. ഗവൺമെന്റ് നല്കുന്ന താങ്ങും സംരക്ഷണവും ഒരിക്കലും വിസ്മരിക്കാൻ കഴിയില്ല എന്നും അതുകൊണ്ടു തന്നെ ആ രാജ്യത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചു അവരുടെ ദേശീയ ദിനം ആഘോഷിക്കുന്ന തൃശൂർ ഇൻകാസ് പ്രർത്തകർക്ക് അദ്ദേഹം അഭിനന്ദനങ്ങൾ അറിയിച്ചു .
മുൻ ഡി സി സി പ്രസിഡന്റ് ജോസ് വള്ളൂർ, കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് രാജൻ പല്ലൻ, ഉപ നേതാവ് സുനിൽരാജ് , ഉസ്മാൻ ഖാൻ, ജെയ്ജു സെബാസ്റ്റിൻ, റിസ്സൺ വർഗീസ് , ജെയ്സൺ മാസ്റ്റർ, കെ. പി. ജോസ് എന്നിവർ ആശംസകൾ നേർന്നു.
ഇൻകാസ് – ഓ.ഐ.സി സി. തൃശൂർ കോർഡിനേഷൻ ചെയർമാൻ എൻ. പി. രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഇൻകാസ് നേതാക്കളായ സുബാഷ് ചന്ദ്രബോസ്, ടി. എ. നാസർ , ഫൈസൽ തഹാനി, ഷാൻ്റി തോമസ്, ഉമേഷ് വള്ളൂർ, സുനിൽ അരുവായ്, ടോജി ഡേവീസ് , ബെന്നി വാടാനപ്പള്ളി , ഹംസ വട്ടേക്കോട്, പി.കെ. ഉമ്മർ, ഗോപാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.