THRISSUR

ഫോഡര്‍ ക്രോപ്പ് ഡെവലപ്പ്‌മെന്റ് ആര്‍മി 2025- കേരള വെറ്ററിനറി സര്‍വ്വകലാശാല അപേക്ഷ ക്ഷണിച്ചുഅഭിമുഖം ഡിസം. 12ന്

കേരള വെറ്ററിനറി ആന്റ് ആനിമല്‍ സയന്‍സസ് യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള മണ്ണുത്തി യൂണിവേഴ്‌സിറ്റി ലൈവ്‌സ്റ്റോക്ക് ഫാമിന്റെ ആഭിമുഖ്യത്തില്‍ ഒരു വര്‍ഷത്തെ സ്‌റ്റൈപ്പന്റോടു കൂടിയ പരിശീലനപരിപാടിയായ ‘ഫോഡര്‍ ക്രോപ്പ് ഡെവലപ്പ്‌മെന്റ് ആര്‍മി 2025’ വര്‍ഷത്തേക്കുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ തൃശൂര്‍ ജില്ലയില്‍ സ്ഥിരതാമസമുള്ളവരും 18-60 വയസ്സിനിടയില്‍ പ്രായമുള്ളവരുമായിരിക്കണം. നല്ല കായികക്ഷമതയുള്ള സ്ത്രീ-പുരുഷന്മാര്‍ക്ക് അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്ന പരിശീലനാര്‍ത്ഥികള്‍ 5850 രൂപ ഒറ്റത്തവണഫീസായി ആദ്യം അടയ്‌ക്കേണ്ടതാണ്. ഇവര്‍ക്ക് മാസം തോറും 7500 രൂപയാണ് സ്‌റ്റൈപ്പന്റ്. ഈ പരിശീലനത്തിനുള്ള അഭിമുഖം ഡിസംബര്‍ 12ന് രാവിലെ 11 മണിയ്ക്ക് മണ്ണുത്തിയിലെ യൂണിവേഴ്‌സിറ്റി ലൈവ്‌സ്റ്റോക്ക് ഫാമില്‍ നടത്തും. അപേക്ഷാ ഫോറം സര്‍വ്വകലാശാല വെബ്‌സൈറ്റില്‍ നിന്നോ അല്ലെങ്കില്‍ യൂണിവേഴ്‌സിറ്റി മണ്ണുത്തി ലൈവ്‌സ്റ്റോക്ക് ഫാം ഓഫീസില്‍ നിന്നോ ഡിസംബര്‍ 12 വരെ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും അഭിമുഖത്തിന് കൊണ്ടുവരേണ്ട രേഖകളെക്കുറിച്ചറിയാനും www.kvasu.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍-0487-2370302, 9526862274.