കൂടെ 3.0 വിപണന മേള ആരംഭിച്ചു
സമൂഹത്തിന്റെ കരുതല്‍ ആവശ്യമുള്ള ഭിന്നശേഷിക്കാരായ ബഡ്സ് സ്കൂള്‍ കുട്ടികള്‍, സ്പെഷ്യല്‍ സ്കൂള്‍ കുട്ടികള്‍, വൃദ്ധ സദനത്തിലെ അന്തേവാസികള്‍ എന്നിവര്‍ നിര്‍മ്മിച്ച വസ്തുക്കളുടെ പ്രദര്‍ശനവും വിപണനവും ‘കൂടെ’ 3.0 കളേ്രക്ടറ്റ് അങ്കണത്തില്‍ ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യന് ഉദ്ഘാടനം ചെയ്തു. സ്പെഷ്യല്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദ്ദേശ പ്രകാരം തയ്യാറാക്കിയ 12 ഇനങ്ങള്‍ ഉള്‍പ്പെടുന്ന ക്രസ്തുമസ് സമ്മാനം കൂടെ 3.0 സ്റ്റാളില്‍ 599/- രൂപ നിരക്കില്‍ ലഭിക്കും. പ്രിയപ്പെട്ടവര്‍ക്കു ഈ വര്‍ഷത്തെ ക്രിസ്തുമസ് പുതുവത്സര സമ്മാനം ഇതാകുമ്പോള്‍ കൂടെ 3.0 പതിപ്പ് പിന്തുണകൊണ്ടും പ്രോത്സാഹനം കൊണ്ടും കരുതലായിമാറും. ഉണ്ണിയപ്പം മുതല്‍ അച്ചപ്പം വരെയുള്ള ബേക്കറി പലഹാരങ്ങള്‍, ഹാന്‍ഡ് വാഷ് മുതല്‍ ഡിഷ് വാഷ് വരെയുള്ള ഡിറ്റര്‍ജന്റുകള്‍ വിവിധ സുഗന്ധത്തിലുള്ള സോപ്പുകള്‍, വൈന്‍, കാര്‍പ്പെറ്റുകള്‍ എന്നിങ്ങനെ ഗുണമേന്മയുള്ള വൈവിധ്യ ഉല്‍പ്പന്നങ്ങളുടെ നീണ്ടനിരതന്നെയാണ് കൂടെ 3.0 പ്രദര്‍ശന വിപണന മേളയില്‍ ഒരുക്കിയിട്ടുള്ളത്.
കുടുംബശ്രീ ജില്ലാ മിഷന് കോര്‍ഡിനേറ്റര്‍ ഡോ. സലീല്‍.യു അധ്യക്ഷനായി, സബ് കളക്ടര്‍ അഖില്‍. വി മേനോന്, അസിസ്റ്റന്റ് കളക്ടര്‍, അതുല്‍ സാഗര്‍, ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ മീര.പി, പോപ്പ് പോള്‍ മേഴ്സി ഹോം ഡയറക്ടര്‍ ഫാദര്‍ ജോണ്‍ പോള്‍ അന്തിക്കാട്, കുടുംബശ്രീ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ മാരായ കെ. കെ. പ്രസാദ്, സിജു കുമാര്‍ എ, ജില്ലാ പ്രോഗ്രാം മാനേജര്‍ ശോഭു നാരായണ്‍, സിതാര. കെ. ജെ, സാമൂഹ്യ നീതി വകുപ്പ് ഉദ്യോഗസ്ഥ ബിനി, കുടുംബശ്രീ ജില്ലാ മിഷന് ഉദ്യോഗസ്ഥര്‍, ജില്ലാ കളക്ടറുടെ ഓഫീസില്‍ ഇന്റേണ്‍ഷിപ് ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍, ബഡ്സ് സ്കൂള്‍ അധ്യാപകര്‍ എന്നിവര്‍ പങ്കെടുത്തു. പോപ്പ് പോള്‍ മേഴ്സി ഹോം കുട്ടികള്‍ ചെണ്ട മേളം അവതരിപ്പിച്ചു. ജില്ലാ ഭരണകൂടം, കുടുംബശ്രീ ജില്ലാ മിഷന്, ജില്ലാ വനിതാ ശിശു ഷേമ വകുപ്പ്, സാമൂഹ്യ നീതി വകുപ്പ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ‘കൂടെ 3.0’ സംഘടിപ്പിക്കുന്നത്.
വേലൂര്‍ തളിര് ബിആര്‍സി, ചേര്‍പ്പ് സാന്ത്വനം ബഡ്സ് സ്കൂള്‍, പിഎന്എംഎം വരവൂര്‍, സ്പര്‍ശം ബിആര്‍സി നടത്തറ, അന്തിക്കാട് ബഡ്സ് സ്കൂള്‍, സ്നേഹാരം സ്പെഷ്യല്‍ സ്കൂള്‍, മണലൂര്‍, സര്‍ക്കാര്‍ വൃദ്ധ സദനം രാമവര്‍മ്മപുരം, ആശാഭവന്, രാമവര്‍മ്മപുരം, പ്രത്യാശ മാനസിക ആരോഗ്യ കേന്ദ്രം, രാമവര്‍മ്മപുരം, നിപ്മര്‍, കല്ലേറ്റുംകര, സ്നേഹ ദീപ്തി സ്കൂള്‍, മണ്ണൂത്തി, സെന്റ്. ജോസഫ് സ്കൂള്‍ ചേരൂര്‍, ഇയാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മുതുവറ, വനിതാ ശിശു വികസന വകുപ്പ്, ഓട്ടിസം സൊസൈറ്റി, തൃശൂര്‍, ജയ് ക്രിസ്റ്റോ സദന് സ്പെഷ്യല്‍ സ്കൂള്‍, കണ്ണാറ, ഇന്‍സൈറ്റ് സ്പെഷ്യല്‍ സ്കൂള്‍, ഗുരുവായൂര്‍, പ്രതീക്ഷ ട്രെയിനിങ് സെന്റര്‍ ഇരിങ്ങാലക്കുട, ഹോളി ഫാമിലിസ് സ്പെഷ്യല്‍ സ്കൂള്‍ വല്ലച്ചിറ എന്നീ സ്ഥാപങ്ങളാണ് പ്രദര്‍ശന വിപണന മേളയില്‍ പങ്കെടുക്കുന്നത്. ഇന്നും നാളെയും പ്രദര്‍ശനവും വില്പനയും കളക്ട്രേറ്റ് അങ്കണത്തില്‍ ഉണ്ടായിരിക്കും.

