THRISSUR

നാഷണൽ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത കരാത്തെ ദൊ ഗോജുക്കാൻ & കസോക്കു കായ് ഇന്ത്യയുടെ വിദ്യാർത്ഥികൾക്ക് തൃശൂർ റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി

കരാത്തെ ഇന്ത്യ ഓർഗനൈസേഷൻ്റെ കീഴിൽ ഡിസംബർ 13, 14 ഡെൽഹിയിൽ വെച്ച് നടന്ന സബ് ജൂനിയർ നാഷണൽ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത കരാത്തെ ദൊ ഗോജുക്കാൻ & കസോക്കു കായ് ഇന്ത്യയുടെ വിദ്യാർത്ഥികൾക്ക് തൃശൂർ റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി. വ്യക്തി ഗത കത്ത വിഭാഗത്തിൽ ധീരകീർത്ത് എം.എം ഗോൾഡ് മെഡൽ കരസ്ഥമാക്കിയിരുന്നു. അർപ്പിത് കെ സുനിൽ , ശ്രീനന്ദ് പി.എസ്, അർജുൻ കൃഷ്ണ എന്നിവരാണ് കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത മറ്റു ഗോജുക്കാൻ വിദ്യാർത്ഥികൾ . ഗോജുക്കാൻ ചീഫ് ഇൻസ്ട്രക്ടർ മധു വിശ്വനാഥ് , സീനിയർ ഇൻസ്ട്രക്ടേഴ്സായ സുമി പി എസ്, അവിനാഷ് കെ ആർ, സാന്ദ്ര ഇ ബി , കാർത്തിക കെ കെ എന്നിവർ സന്നിഹിതരായിരുന്നു.