നാട്ടിക എസ്.എൻ ട്രസ്റ്റ് ഹയർ സെക്കൻ്ററി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടക്കുന്ന ‘സംയുക്തം 2024’ സപ്ത ദിന സഹവാസ ക്യാമ്പിന് തുടക്കമായി
നാട്ടിക എസ്.എൻ ട്രസ്റ്റ് ഹയർ സെക്കൻ്ററി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടക്കുന്ന ‘സംയുക്തം 2024’ സപ്ത ദിന സഹവാസ ക്യാമ്പിന് തുടക്കമായി. താന്ന്യം ഹയർ സെക്കന്ററി സ്കൂളിൽ ഡിസംബർ 20 മുതൽ 26 വരെയാണ് ക്യാമ്പ്. താന്ന്യം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശുഭ സുരേഷ് ക്യാമ്പിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. പി ടി എ പ്രസിഡണ്ട് പി എസ് പി നസീർ അധ്യക്ഷനായി. ചടങ്ങിൽ പ്രിൻസിപ്പാൾ ജയബിനി ജി എസ് ബി ആമുഖപ്രസംഗം നടത്തി. ലോക്കൽ മാനേജർ പി.കെ പ്രസന്നൻ മുഖ്യാതിഥി ആയിരുന്നു. സ്കൂൾ വികസന സമിതി ചെയർമാൻ സി എസ് മണികണ്ഠൻ, പ്രോഗ്രാം ഓഫീസർ ശലഭ ജ്യോതിഷ്, അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസർ ഷൈജ ഇ ബി, സ്റ്റാഫ് സെക്രട്ടറി നവീൻ ഭാസ്ക്കർ, എന്നിവർ സംസാരിച്ചു.
